താൾ:Changanasseri 1932.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

360

൩ . മി. മന്ദത്തിന്റെ ജാതാവായ മി . നാരായണക്കുറുപ്പിനെ പണമിടപെട്ട ചുമതലയുള്ള യാതൊരു ജോലിയിലും നിയമിക്കരുത് . മേലാൽ മര്യാദയായി നടന്നുകൊള്ളാമെന്നു സമ്മതിക്കുന്നപക്ഷം അയാളെ പെരുന്നയിൽത്തന്നെ തുടരുവാൻ അനുവദിക്കുന്നതിൽ വിരോധമില്ല ൪ . ഇയ്യിടയക്കു പെരുന്നസ്ക്കുളിലേയക്കു സ്ഥലം മാറ്റപ്പെട്ടയാളും , അവിടത്തെ വഴക്കിനുള്ള കാരണക്കാരിൽ ഒരുവനും , ഹെഡ് മാസ്റ്റരെ പരസ്യമായി അപമാനിച്ചതിലേയ്ക്കുത്തരവാദിയും ആയ മി . ഉണ്ണിത്താനെ മൂന്നു മാസത്തേയ്ക്കു സസ്പെൻറു ചെയ്യുകയും ,അയാൾ ഉടൻത്തന്നെ ഹെഡ് മാസ്റ്റരോടു നിരുപാധികമായി ക്ഷമായാചനം ചെയ്കയും വേണം . ൫ . പെരുന്നസ്ക്കൂളിൽ അനാവശ്യമായി പ്രവേശിക്കയും ഹെഡ് മാസ്റ്റരെ അപമാനിക്കയും ചെയ്ത മി . പൊതുവാടത്തു പത്മനാഭപിള്ള മുതൽപേർ മേലാൽ ഹെഡ് മാസ്റ്റരുടെ അനുമതി കൂടാതെ സ്ക്കൂൾവളപ്പിൽ പ്രവേശിക്കുവാൻ പാടില്ലെന്നു വിരോധിക്കണം. ൬ . (ജനറൽമാനേജർ) മി . ശിവരാമപ്പണിക്കരുടെ ആഫീസ് ചങ്ങനാശേരിയിൽത്തന്നെ തുടരുകയാണെങ്കിൽ അദ്ദേഹത്തിന് ഈ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുവാൻ സാധ്യമല്ലന്നു് എനിക്കു ബോധ്യമായതിനാൻ തല്ക്കാലത്തേയ്ക്കു് അദ്ദേഹത്തിന്റെ ആഫീസ് പ്രാക്കളത്തേയ്ക്കു മാറ്റണം . ൭. ചങ്ങനാശ്ശേരിയോടാലോചിക്കാതെ ബാങ്ക് മാനേജരേയൊ , ഹെഡ് മാസ്റ്റരേയൊ ശിക്ഷിക്കുകയോ അവരെ പിരിച്ചുവിടുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു . ൮ . മി . മന്ദത്തിന്റെ ആഫീസും കറുകച്ചാലിലേയ്ക്കു മാററുന്നതു നന്നായിരിക്കും .എന്നാൽ അക്കാര്യത്തിൽ നിർബന്ധമില്ല . ൯ . ഇക്കൊല്ലത്തിൽ ചങ്ങനാശേരിയിൽ ഇനി ലോക്കൽ മാനേജരാവശ്യമില്ല . മി . കൊണ്ടൂർ ക്രഷ്ണപിള്ളയോടു ലോക്കൽ മാനേജർസ്ഥാനം രാജി കൊടുക്കുവാൻ ആവശ്യപ്പെടുകയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/375&oldid=157520" എന്ന താളിൽനിന്ന് ശേഖരിച്ചത്