345
ആ യോഗത്തിലാദ്ധ്യക്ഷം വഹിച്ച ദിവാനായിരുന്ന വാട്ട്സ് ഉപസംഹാരപ്രസംഗമദ്ധ്യേ ഇങ്ങിനെ പൃസ്താവിക്കയുണ്ടായി. "മി.മാമ്മൻമാപ്പിളയെപ്പോലുള്ള സൂക്ഷ്മദൃക്കായിരിക്കുന്ന ഒരാൾ സർവീസ് സൊസൈറ്റി അത്യുന്നതമായ ആദർശത്തെ ലക്ഷ്യമാക്കിപ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നു ൧൧-സംവത്സരത്തെ സൂക്ഷമപരിശോധനക്കുശേഷം അഭിപ്രായപ്പെട്ടിരിക്കുന്നത് ഒട്ടും അസ്ഥാനത്തിലാകാൻ ഇടയില്ല. കഴിഞ്ഞ പത്തു വർഷക്കാലം ഈ സൊസൈറ്റി അതിന്റെ ഉന്നതാദർശത്തിൽ നിന്നും അശേഷം വ്യതിചലിക്കാതെ പ്രവർത്തിച്ചിട്ടുണ്ടെന്നുള്ളതു നിശ്ചയമാകുന്നു. എന്റെ എത്രയും ബഹുമാനപ്പെട്ട സ്നേഹിതനായ മി. ചങ്ങനാശേരി പരമേശ്വരപിള്ള ഈ സൊസൈറ്റിയുടെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഈ സൊസൈറ്റിയുടെ അതിന്റെ ഉന്നതാദർശങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കുന്നതല്ലെന്നു നമുക്കു ധൈര്യപ്പെടാവുന്നതാണ്". ആ സമ്മേളനത്തിൽതന്നെ മറ്റൊരു പ്രാസംഗികനായിരുന്ന മി. എൻ. കുമാരൻ സർവ്വീസ് സൊസൈറ്റി നായർസമുദായത്തിനെന്നപോലെതന്നെ ഇതരസമുദായങ്ങൾക്കും പൊതുവേ രാജ്യക്ഷേമത്തിനും വേണ്ടി അനുഷ്ടിച്ചുട്ടുള്ള സേവനങ്ങളെ വാഴ്ത്തുകയുണ്ടായി.നായർസർവ്വീസ് സൊസൈറ്റിയുടെപ്രവർത്തനങ്ങളെ അനുഭാവപൂർവം വീക്ഷിക്കുമെന ന്യായമായിപ്രതീക്ഷിക്കുവാൻ കഴിയാത്ത കേന്ദ്രങ്ങളിൽ നിന്നുപോലും മുക്തകണ്ഠമായ പ്രശംസയാണു് ആ സ്ഥാപനത്തിനക്കാലത്തു ലഭിച്ചുകൊണ്ടിരുന്നതെന്നു മേലുദ്ധരിച്ച പ്രസംഗങ്ങൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഇടുങ്ങിയ വർഗ്ഗീയചിന്തകളിൽനിന്നും, മൽസരങ്ങളിൽനിന്നും, ആവും വിധം അകന്നു നിൽക്കുവാനും ഇതരസമുദായങ്ങളോടു സൌഹാർദ്ദപരമായ ബന്ധം കൈവളർത്തുവാനും സൊസൈറ്റി അക്കാലത്ത് ഉദ്യമിച്ചിരുന്നു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷത്തിലും സമ്മേളിച്ചിരുന്ന നായർമഹാസമ്മേളനങ്ങളിലെ പ്രസംഗങ്ങളെക്കുറിച്ചോ പ്രമേയങ്ങളെക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.