താൾ:Changanasseri 1932.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിങ്ങൾ ആലോചിക്കുവിൻ. ഇപ്പോൾ ആ റോഡുകളിൽ കൂടി നക്കുവാൻസമ്മതിച്ചില്ലെങ്കിൽ പിന്നെ ക്ഷേത്രത്തിനുള്ളിൽ കടക്കുന്നതിന് എത്രത്തോളം തടസ്സം ചെയ്യുമെന്നു നിങ്ങൾ ഊഹിക്കുവിൻ. ആ ക്ഷേത്രംകൊണ്ടു് അവൾക്ക് എത്രത്തോളം ഉപയോഗമുണ്ടെന്നു നിങ്ങൾ ആലോചിക്കുന്നുണ്ടാ? സവർണ്ണഹിന്ദുക്കൾ എന്നകൂട്ടത്തിൽ ഞാൻ ബ്രാഹ്മണരെ മാത്രമേ ഉൾപ്പെടുത്തുള്ളു. നായന്മാരും സവർണ്ണഹിന്ദുക്കളാണെന്നു ഞാൻ സമ്മതിക്കുന്നില്ല. അങ്ങിനെ പറയുന്ന നായരെപ്പറ്റി എനിക്കു ലജ്ജ മാത്രമേ തോന്നുന്നുള്ളു. ഇപ്പോൾ ഇവിടങ്ങളിലെ ക്ഷേത്രങ്ങളിൽ സർക്കാരിൽനിന്നു മാത്രം ആണ്ടുതോറും ൨൦ ലക്ഷം രൂപാ ചിലവു ചെയ്യന്നു. ജനങ്ങളുടെ വക എത്രത്തോളം രൂപാ ചിലവുചെയ്തുവരുന്നുണ്ടന്നുണ്ടെന്നു ശരിയായ കണക്കു കിട്ടാൻ പ്രയാസമാണ്. ഉദ്ദേശം ഒരു അഞ്ചു ലക്ഷം രൂപാ വരുമെന്നുവയ്ക്കാം. അപ്പോൾ ആകെ ൨൩൫-ലക്ഷം രൂപാ ചിലവാക്കുന്നുണ്ട്. ഈ ഇരുപത്തഞ്ചു ലക്ഷം രൂപായുടെ ആദായം ഇന്നത്തെ സവർണഹിന്ദുക്കൾക്കാണ്. സവർണഹിൻന്ദുക്കൾ ൫൦,൦൦൦ മാത്രമേയുള്ളു. അപ്പോൾ അവരിൽ ഒരാൾക്ക് ആണ്ടൊന്നിന് ൫൦ രൂപാ വീതം കിട്ടുന്നുണ്ട്. ഇൻഡ്യയിൽ സാധാരണ ഒരാളിന്റെ വരവ് ഇരുപത്തഞ്ചു രൂപാ എന്നാണു സെൻസസ്സ് റിപ്പോട്ടിൽ പറയുന്നത്. സാധാരണ ഒരാളിന്റെ വരവിൽ ഇരട്ടി ആദായം അപ്പോൾ ഒരു സവർണ്ണഹിന്ദുവിന് കിട്ടുന്നുണ്ടു്. നിങ്ങൾ ഇപ്പോൾ വിചാരിക്കുന്ന പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തുകയാണങ്കിൽ ഈ അൻപതു രൂപായും ഓരോ സവർണ്ണഹിന്ദുവിനും നഷ്ടം വരും. ഇത്ര വലുതായനഷ്ടം സഹിക്കുന്നതിന് അവർ എളുപ്പത്തിൽ തയ്യാറാകുമോ? മതവിശ്വാസവും ആചാരവിശ്വാസവും എത്രതന്നെയായിരുന്നാലും, അതിനെയൊക്കെ നീക്കം ചെയ്യാമെങ്കിലും, പണത്തോടടുക്കുബോൾ അത്ര വേഗത്തിൽ വഴി കൊടുക്കുകയില്ലന്ന് അറിഞ്ഞുകൂടേ? അതുകൊണ്ട് ഇക്കാർയ്യം വളരെ സമാധാനമായി സാധിക്കേണ്ട ഒന്നാണ്. അതിലേയ്ക്ക് ആവശ്യപ്പെടുന്നപക്ഷം ഹിന്ദുക്കൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/254&oldid=157499" എന്ന താളിൽനിന്ന് ശേഖരിച്ചത്