താൾ:Changanasseri 1932.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമുദായങ്ങൾക്കും പൊതുവേ ആവശ്യമുള്ളതായ സംഗതികളെപ്പറ്റി ആലോചിച്ച് അവ പ്രവൃത്തിയിൽ വരുന്നതായി എല്ലാ സമുദായങ്ങളുടെയും യോജിച്ചുള്ള ഒരു സമ്മേളനം ഉണ്ടാകണമെന്നും,ഉള്ള ആഗ്രഹം എനിക്കു വളരെക്കാലമായിട്ടുണ്ട്.അങ്ങിനെ ഇരിക്കുബ്ബോഴാണ് എസ്.എൻ.ഡി.പി.യോഗവും നായർസമാജവും കൂടി ഒരു സ്ഥലത്തു കൂടണമെന്നുള്ള അഭിപ്രായം കേരളകൗമുദിയിൽ കണ്ടത്.അന്നുമുതൽ അതിനെ ഏതുപ്രകാരത്തിൽ നടപ്പിൽ വരുത്താമെന്നു ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.രണ്ടു സമുദായങ്ങളുടെയും ഒന്നിച്ചുള്ള ഒരു സമ്മേളനം നടത്തണനെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു.അതു സാധിച്ചതിൽവച്ചാണ് എനിക്കു വലുതായ ചാരിതാത്ഥ്യമുള്ളത്.അങ്ങിനെയുള്ള ഒരു സമ്മേളനത്തിൽ ഇത്ര ഭാരമേറിയ ഒരു സ്ഥാനം വഹിക്കുന്നതിനിടയായതിൽ എനിക്കു വളരെ സന്തോഷമുണ്ട്.അതിലേയ്ക്ക് ഇതിൻറെ ഭാരവാഹികളോട് എനിക്കുള്ള പ്രത്യേകമായ നന്ദിയെ പ്രദർശിപ്പിച്ചുകൊള്ളുന്നു. ................................................................................................................................

ഇന്നു നമുക്കിവിടെ ഒരു പ്രധാന കാര്യം ആലോചിക്കേണ്ടതുണ്ട്.അതു ക്ഷേത്രപ്രവേശനവാദമാണ്.ഇപ്പോൾ നടക്കുന്ന ഈ മത്സരത്തിൽ നിന്നും ക്ഷേത്രപ്രവേശനം എത്രത്തോളം പ്രയാസമേറിയ സംഗതിയാണെന്നു നിങ്ങൾക്കെല്ലാപേർക്കും അറിയ്മല്ലോ.ക്ഷേത്രത്തിന്റെ മതിലിനു ചുറ്റുമുളള റോഡിൽക്കൂടി സഞ്ചരിക്കുന്നതിനു നിങ്ങളെ അനുവദിക്കാൻ ഗവൺമെന്റിനു സമ്മതമില്ല. അതിലേയ്ക്കു വേണ്ടി സഹനസമരം നടങ്ങിത്തുടങ്ങിയിട്ട് ഒരു മാസമായിട്ടും ഇതുവരെ നടപ്പിൽ വന്നിട്ടില്ല.ചെറുപ്പക്കാരായ നമ്മുടെ കുട്ടികൾ പല ദിവസവും ഇതിനുവേണ്ടി പട്ടിണി കിടന്നിട്ടും സാധിച്ചില്ല.ഇന്നും ആ സമരം നടന്നുകൊണ്ടിരിക്കുന്നു.ഇനി എത്ര കാലം നടത്തിയാൽ ഈ സംഗതി സാധിക്കുമെന്ന് എനിക്കു പറയാനും പ്രയാസം.മഹമ്മദീയരും,കൃസ്ത്യാനികളും,നായന്മാരും,സവർണ്മ ഹിന്ദുക്കളും നടന്നുപോകുന്ന റോഡിൽക്കൂടി നടക്കുന്നതിന് അനുവാദം സിദ്ധിക്കുവാൻ പ്രയാസമുണ്ടങ്കിൽ ക്ഷത്രത്തിനകത്തു പ്രവേശിക്കുവാൻ ഉളള പ്രയാസം എത്രയാണെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/253&oldid=157498" എന്ന താളിൽനിന്ന് ശേഖരിച്ചത്