താൾ:Changanasseri 1932.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാച്ചുവും സഹോദരിയും രണ്ടനാധശിശുക്കളായി ലോകത്തിലവശേഷിച്ചു. ആ ബാലന്റെ ആശാസൗധങ്ങൾ ഒന്നൊന്നായി തകർന്നുവീണു. അങ്ങിനെ ഭാവിജീവിതം പടുത്തുകെട്ടുവാനും, ജീവിതമത്സരത്തിലെ അപ്രതിരോധ്യങ്ങളായ പ്രതിബന്ധങ്ങളോടു മല്ലിടുവാനും, ഉള്ള വൻപിച്ച ഭാരം കഷ്ടിച്ചു പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ളപ്പോൾത്തന്നെ പാച്ചുവിന്റെ ചുമലിൽ വന്നു പതിച്ചു.

തിരുവനന്തപുരത്തു താമസിക്കുവാൻ സ്ഥലം, കഴിക്കുവാൻ ഭക്ഷണം, ധരിക്കുവാൻ വസ്ത്രങ്ങൾ, പുസ്തകത്തിനും ഫീസിനും വേണ്ട പണം, ഇത്രയും ലഭിക്കുവാനുള്ള മാർഗ്ഗങ്ങൾ ഉടനടി കണ്ടുപിടിച്ചെങ്കിൽ മാത്രമേ, പാച്ചുവിനു വിദ്യാഭ്യാസം തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുമായിരുന്നുള്ളു. നാരായണപിള്ളയുടെ ഒരു മാന്യമിത്രവും, അനാഥമായിത്തീർന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷിയും, ഉദാരമതിയും ആയിരുന്ന കോയിപ്പുറം കൃഷ്ണപിള്ള എന്നൊരാൾ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ഗൃഹത്തിൽ, ആഹാരം കഴിച്ചു താമസിച്ചുകൊള്ളുവാൻ പാച്ചുവിന് അനുമതി നൽകി. ഇത്രയുമായപ്പോൾ ഫീസ്, വസ്ത്രങ്ങൾ പുസ്തകം മുതലായ ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള പണം കണ്ടു പിടിക്കുവാനുള്ള ശ്രമമായി. സഹോദരിയുടെ വക ചില ചില്ലറ ഉരുപ്പടികൾ പണയപ്പെടുത്തിയും വിക്രയം ചെയ്തും, ഉണ്ടാക്കിയ പണം ഒരു വർഷത്തേക്കാവശ്യമുള്ള വസ്ത്രങ്ങൾ വാങ്ങുവാൻപോലും തികഞ്ഞില്ല. മുണ്ടും കച്ചത്തോർത്തുമായിരുന്നു അന്നു പാച്ചുവിന്റെ അത്യാഡംബരപൂർവമായ വസ്ത്രവിധാനങ്ങൾ. ഇവതന്നേയും വൃത്തിയായും ശുദ്ധമായും വച്ചുകൊണ്ടിരിക്കുവാൻ അപൂർവമായി മാത്രമേ പാച്ചുവിനു കഴിഞ്ഞിരുന്നുള്ളു. പിൽക്കാലങ്ങളിൽ ആരോഗ്യത്തിനുഹാനികരമായ ശീലങ്ങളെക്കുറിച്ചു് ഉപന്യസിക്കയും പ്രസംഗിക്കയും ചെയ്തിട്ടുള്ള ചങ്ങനാശേരിക്ക്, അദ്ദേഹത്തിന്റെ ബാല്യത്തിൽ

അന്നു ഹൈസ്കൂൾ ഹെഡ്മാസ്റ്റരായിരുന്ന അയ്യൻപിള്ളയിൽ നിന്നു ലഭിച്ച കീർത്തിബിരുദം "വൃത്തിഹീനമായ ബാലൻ" എന്നായിരുന്നു. ശുചിത്വം, ആരോഗ്യരക്ഷ, തുടങ്ങിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/25&oldid=216709" എന്ന താളിൽനിന്ന് ശേഖരിച്ചത്