താൾ:Changanasseri 1932.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഞ്ചാരതടസ്സം ആരംഭിക്കുന്ന സ്ഥലങ്ങളിൽ തീണ്ടൽ പലകകൾ നാട്ടിയിരുന്നു . ഈ പലകകളെപ്പറ്റി മഹാകവി കുമാരനാശാൻ നിയമനിർമ്മാണ സഭയിൽ ചോദിച്ച ചോദ്യങ്ങൾക്കു തൃപ്തികരമായ മറപടി നൽകുവാൻപോലും ഗവർമ്മെന്റിനു കഴിഞ്ഞിരുന്നില്ല .

അയിത്തോച്ചാടനഡപ്യൂട്ടേഷന്റെ സന്ദർശനവേളയിൽ വയ്ക്കത്തുവച്ച് ഒരു പ്രചരണമഹായോഗം കൂടി . യോഗത്തിൽ വിവിധജാതിമതസ്ഥരായ ബഹുസഹസ്രം ജനങ്ങൾ സമ്മേളിച്ചിരുന്നു . ഡപ്യൂട്ടേഷനിലെ ഒരംഗമായിരുന്ന മി . കേ . പി . കേശവമേനവൻ പ്രസ്തുത സമ്മേളനത്തിൽവച്ച് ആവേശജനകമായ ഒരു പ്രസംഗം ചെയ്തു . നിലവിലിരുന്ന ജാതി വ്യത്യാസങ്ങളേയും തീണ്ടൽ , തൊടീൽ തുടങ്ങിയ ദുരാചാരങ്ങളേയും അതിപരുഷമായ ഭാഷയിൽ അദ്ദേഹം നിന്ദിച്ചു . തീണ്ടൽപ്പലകകളെ ചൂണ്ടിക്കാണിച്ച് ആരുടേയും ഹൃദയം ദ്രവിപ്പിക്കുന്ന രീതിയിൽ അദ്ദഹം വിലപിച്ചു . തീണ്ടലാചാരങ്ങൾ ഹിന്ദുമതം അനുവദിക്കുന്നു എന്നു തെളിയിക്കുവാൻ അദ്ദേഹം സനാതനികളെ വെല്ലുവിളിച്ചു . സവർണ്ണഹിന്ദുക്കളുടെ സഹകരണം അദ്ദേഹം ഉള്ളഴിഞ്ഞു അഭ്യർത്ഥിച്ചു . അനന്തരം അവിടെക്കൂടിയിരുന്ന ബഹുസഹസ്രം ജനങ്ങളെ അമ്പരപ്പിക്കുമാറ് അദ്ദേഹം പ്രക്ഷോഭജനകമായ ഒരു പ്രസ്താവന ചെയ്തു . അടുത്ത പ്രഭാതത്തിൽ സൂര്യോദയത്തിനുമുൻപ് , അയുത്തജാതിക്കാരും സവർണ്ണഹിന്ദുക്കളുംചേർന്നു , നിരോധിക്കപ്പെട്ട റോഡുകളിൽക്കൂടി ഗംഭീരമായ ഒരു ഘോഷയാത്ര നടത്തുവാൻ നിശ്ചയിച്ചിരി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/243&oldid=157488" എന്ന താളിൽനിന്ന് ശേഖരിച്ചത്