താൾ:Changanasseri 1932.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ധിച്ച കാര്യങ്ങളിൽ സഹായിക്കേണ്ടതു സ്ഥലംകാൺഗ്രസ്സ് കമ്മറ്റിക്കാരുടെ ധറൃർമ്മമാണെന്നാണ് എൻറെ ശക്തിയായ അഭിപ്രായം.

                              മഹാത്മാഗാന്ധിയുടെ സന്ദേശം കേരളത്തിലെ ക്ഷേത്രപ്രസ്ഥാനത്തിൻറെ ശക്തിയെ നൂറിരട്ടി വർദ്ധിപ്പിച്ചു.എന്നാൽ ഉടനടി സത്യാഗ്രഹമാരംഭിക്കുവാനുള്ള ഫരിതഃസ്ഥിതികൾ അന്നു തിരുവിതാംകൂറിലുണ്ടായിരുന്നില്ല.കുറച്ചുകാലത്തേയ്ക്കുകൂടി വ്യവസ്ഥാപിതപ്രക്ഷോഭണം തുടർന്നുകൊണ്ടുപോയേയുള്ളു.
              ൧൦൯൯ ൽ കോകനദത്തിൽവച്ചു മൗലാനാ മഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ സമ്മേളിച്ച ഭാരതമഹാജനസഭയിൽ മെ.കെ.എം.പണിക്കർ,കേ.പി.കേശവമേനോനെന്നിവരോടുകൂടി ടി.കെ.മാധവനും പങ്കുകൊണ്ടിരുന്നു.അവിടെവച്ചു ഭാരതീയനേതാക്കന്മാരെ നേരിട്ടുകണ്ടു സംഭാഷണം ചെയ്യുന്നതിനും,കേരളത്തിലെ സ്ഥിതിഗതികളെപ്പറ്റി അവരെ ധരിപ്പിക്കുന്നതിനും,അദ്ദേഹത്തിനു കഴിഞ്ഞു.അയിത്തോച്ചാടനംസംബന്ധിച്ച് ഊർജിതമായ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട വിശദമായകാര്യപരിപാടി രൂപവൽക്കരിച്ചു പ്രവർത്തകസമിതിയ്ക്കയയ്ക്കുവാൻ പ്രാദേശികകമ്മറ്റികളെ അധികാരപ്പെടുത്തുന്ന ഒരു പ്രമേയം കാൺഗ്രസ്സ് സമ്മേളനം അംഗീകരിച്ചു.ഇതു ടി.കെ.മാധവൻറെ ഒരു മഹാവിജയമായിരുന്നു.ഈ നിശ്ചയമനുസരിച്ചുള്ള പ്രവർത്തനങ്ങളാണു സുപ്രസിദ്ധമായ വയ്ക്കം സത്യാഗ്രഹത്തിൽ കലാശിച്ചത്.

൯൯ മകരത്തിൽ കേരളാപ്രാദേശികകമ്മറ്റി കൂടി,കോകനദംകാൺഗ്രസ്സിലെ നിശ്ചയം നടപ്പിൽ വരുത്തുന്നതിലേയ്ക്കു മെ.ടി.കെ.മാധവൻ,കുറൂർ നബ്ബൂതിരിപ്പാട്,ടി.ആർ.കൃഷ്ണസ്വാമിഅയ്യർ,കണ്ണംതോടത്തു വേലായുധമേനവൻ,കേളപ്പൻ കൺവീനർ എന്നിവരടങ്ങിയ ഒരയിത്തോച്ചാടനക്കമ്മറ്റിയെ നിയമിച്ചു.പ്രസ്തുത കമ്മറ്റിയിൽനിന്നും കേരളമൊട്ടുക്കു സഞ്ചരിച്ച് അയിത്തോച്ചാടനസംബന്ധമായപ്രാരണജോലികൾ ചെയ്യുവാൻ ഒരു ഡപ്യുട്ടേഷനെ നിശ്ചയിച്ചു.ടി.കെ.മാധവൻ ഈ ഡപ്യുട്ടേഷനിലും ഒരംഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/242&oldid=157487" എന്ന താളിൽനിന്ന് ശേഖരിച്ചത്