175 മുറിയിലേയ്ക്കു പോലീസുകാർ കടന്നു. അവിടെ ഏതാനും ട്യൂട്ടറ ന്മാർ വിശ്രമിച്ചുകൊണ്ടിരുന്നു. അവരെ ബലമായി പിടിച്ചു തള്ളാനും കയ്യേറ്റംചെയ്യുവാനും ഇവർ മുതിർന്നു. പ്രായാധി ക്യവും വേഷവുംകൊണ്ടുതന്നെ അവർ വിദ്യാർത്ഥികളല്ലെന്നും പോലീസുകാർക്കറിയാം. ഇതിനുപുറമെ തങ്ങളുടെ പരമാർത്ഥം അവർ പറയുകയും ചെയ്തു. അതിനെ വകവയ്ക്കാതെയാണ് ഈ അക്രമങ്ങൾ നടത്തിയതു്. മെല്ലിന്റെയും മാർസിന്റെയും ഷാപ്പുകളിൽ നിന്ന സാധുക്കളായ കാഴ്ചക്കാരെപ്പോലും പോലീ സുകാർ കഠിനമായി പ്രഹരിച്ചു. പോലീസുകാർക്കാർക്കും നമ്പ രുണ്ടായിരുന്നില്ല."
൧൦൯൭ കന്നി ൫-ാംതീയ്യതി നടന്ന സംഭവങ്ങളെപ്പറ്റി
യുള്ള വിവരങ്ങൾ വായിച്ചറിഞ്ഞശേഷം ഇപ്പോൾ ഉത്തരേ ന്ത്യയിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നിൽ ഉയർന്ന ഉദ്യോഗ സ്ഥനായിരിക്കുന്ന സർദാ, കെ. എം. പണിക്കർ കന്നി ൧൫-ാംതീയ്യതിയിലെ സമദർശിയിൽ താഴേ ചേർക്കുന്ന ലേഖനം എഴുതിയിരുന്നു.............................................................................. "തിരുവനന്തപുരത്തു കഴിഞ്ഞ ആഴ്ചയിൽ നടന്നതായ സംഭവ ങ്ങൾ ഓരോ തിരുവിതാംകൂറുകാരന്റേയും ഹൃദയത്തെ രോഷവും ലജ്ജയും കൊണ്ടു നിറയ്ക്കേണ്ടതാണു്. തിരുവിതാംകൂറിലെ തലസ്ഥാനനഗരത്തിൽ പ്രകടിപ്പിക്കപ്പെട്ട അവർണ്ണനീയമായ ക്രൂരതയെപ്പറ്റിയു രോഷവും, അതിനുശേഷവും കുഞ്ഞുങ്ങ ളുടെ രക്തത്തിൽ ആറാടിയ കൈകളോടു കൂടിയ ഒരു ദിവാൻ ജിയുടെ ഭരണത്തെ നിമിഷനേരത്തേയ്ക്കെങ്കിലും തുടർന്നുകൊണ്ടു പോകുവാൻ നാം അനുവദിക്കുന്നതോർത്തുള്ള ലജ്ജയും. ഇതി നകം പരസ്യമായിത്തീർന്നിട്ടുള്ള അനിഷേദ്ധ്യങ്ങളായ തെളിവു കളിൽനിന്നു വെളിവാകുന്നതു കഴിഞ്ഞ ൫-ാംതീയ്യതി തിരുവ നന്തപുരത്തു നടന്നതായ സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെ ടുത്തിയിട്ടുള്ള സകല ക്രൂരതകളേയും പിന്നിലാക്കിയിരിക്കുന്നു എന്നാണു്. ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ വെറും പ്രതികാരതൃഷ്ണ മാത്രമാണു തലസ്ഥാനനഗരത്തെ, രക്തപാനത്തിലേയ്ക്കായി ഭ്രന്തെടുത്ത പോലീസുകാരുടെ ക്രൂരതാണ്ഡവത്തിലേയ്ക്കായി വിട്ടുകൊടുക്കുവാൻ പ്രേരിപ്പിച്ചിട്ടുള്ളതെന്നു് ഇതിനകം ധാരാ
ളം വെളിപ്പെട്ടിട്ടുണ്ടു്. ഇതിലേയ്ക്കു് അവരെ പ്രേരിപ്പിക്കത്തക്ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.