Jump to content

താൾ:Changanasseri 1932.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

174 തടി ചുഴറ്റി പോലീസുകാരു അകത്തേയ്ക്കു കുതിച്ചു. അവർ എലിവാണംപോലെ അങ്ങുമിങ്ങുമോടി........................ കുട്ടികൾ ഇരുന്നിടത്തു നിന്നു് എഴുന്നേറ്റു് ഓടുവാൻ തുടങ്ങി. ചിലര മതിൽ ചാടി അപ്പുറത്തു കടന്നു. പോലീസുകാർ കിളി ത്തട്ടു കളിക്കുന്നതുപോലെ ചാടി കയ്യിൽ കിട്ടിയവരെയെല്ലാം തലയ്ക്കും,പുറത്തും, നെഞ്ചത്തും അടിച്ചു. കുതിരകൾ ചെറു പൈതങ്ങളുടെ പുറത്തുകൂടിപ്പാഞ്ഞു. കുന്തംകൊണ്ടു തുറുപ്പു കാർ കുത്തിതുടങ്ങി. അപ്പോഴവിടെയുണ്ടായ പിരളിയും നില വിളിയും അവർണ്ണനീയമാണു്. മൂന്നു നാലു പേർ അടികൊണ്ടു മോഹാലസ്യപ്പെടുന്നതു ഞാൻ കണ്ടു. എന്നെ അടിക്കുവാൻ ഒരാൾ ഓടിവന്നു. ഞാൻ തെക്കേമതിലു ചാടി രക്ഷപ്പെട്ടു. എന്റെ പുറകെ വന്നവരെ തുറുപ്പുകാർ ഓടിച്ചിട്ടു കുത്തുന്നതു ഞാൻ കണ്ടു'...........................പോലീസുകാർ ഉപാദ്ധ്യായ ന്മാരോടു പെരുമാറിയ രീതിയെപ്പറ്റി ഞങ്ങൾ അന്വേഷണം നടത്തി. മി. ഗോപാലമേനവന്റെ മുറിയിൽ അഞ്ചട്ടു് ഉപാ ദ്ധ്യായന്മാർ ഇരുന്നു വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ചില പോലീസുകാർ ബാറ്റൺതടിയുമായി അവിടെ പ്രവേശിച്ച പ്പോൾ നിങ്ങൾ ഇവിടെ കയറരുതു്. ഞങ്ങൾ വാദ്ധ്യാന്മാരാ ണെന്നവർ പറഞ്ഞു. പോലീസുകാർ ശകാരിച്ചുകൊണ്ടകത്തു കയറി ചിലരെയെല്ലാം മർദ്ദിച്ചു.......................................... ..............................അന്നു വൈകുന്നേരം പോലീസുകാർ കൂട്ടം കൂടി നിന്നു വഴിയേ പോയ അനവധി ആളുകളെ അടിച്ചു. ഉടുപ്പിട്ടവർക്കെല്ലാം അടികൊണ്ടിട്ടുണ്ടു്. ഹജുരിലെ ചുല ക്ലാർക്ക ന്മാർക്കും ഹേമം പറ്റിയതായി ഒരു സംസാരമുണ്ടു്. ഞങ്ങൾ അവരെക്കണ്ടില്ല" .൧൦൯൭ കന്നി ൮-ാനു യിലെ സമദർശിറിപ്പോർട്ടു താഴെ ച്ചേർക്കുന്നു........................"തുറുപ്പുകാർ കുട്ടികളുടെ നേരെ കുതിരയെ ഓടിക്കയും കുന്തംകൊണ്ടു കുത്തുകയും ചെയ്തുത്തുടങ്ങി. പോലീസുകാർ കയ്യിൽ കിട്ടിയവരെയെല്ലാം കഠിനമായി പ്രഹ രിച്ചു. ചില കൊച്ചുകുട്ടികളെ അവർ നിർദ്ദയം തൂക്കിയെടുത്തു് എറിയുകപോലുംചെയ്തു. വിദ്യാർത്ഥികളിൽ പലർക്കും കുത്തും

അടിയുംകണക്കിനു കിട്ടി. അദ്ധ്യാപകന്മാർക്കുള്ള ലഘുഭക്ഷണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/187&oldid=157433" എന്ന താളിൽനിന്ന് ശേഖരിച്ചത്