താൾ:Changanasseri 1932.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

167 ആരംഭിച്ചത്. ഒരു പ്രഭാതത്തിൽ പതിവനുസരിച്ചു പ്രസ്തുത വിദ്ധ്യാലയത്തിൽ ഹാജരായ ബാലന്മാർ പത്തു മണിക്ക് അവരുടെ ക്ലാസ്സുകൾ വിട്ടിറങ്ങി പൊകുനിരത്തുകളിൽക്കൂടി ഗംഭീര മായ ഒരു ഘോഷയാത്ര നടത്തി. ഒരു വിദ്ധ്യാർത്ഥിയായിരുന്ന കാലംമുതൽക്കുതന്നെ തിരുവന്തപുരത്തെ പൊതുകാക്കർയ്യജീവിതത്തിൽ ഗണ്യമായ പങ്ക് വഹിച്ചിരുന്ന മി.സി.കൃഷ്ണൻനായരാണു പരസ്യമായി ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചതു്. വഞ്ചിയൂർ സ്കൂളിൽ ആരംഭിച്ച പ്രകടനങ്ങൾ ഏതാനും മണിക്കൂറിനുള്ളിൽ കാട്ടു തീ പോലെ തിരുവനന്തപുരത്തുള്ള മറ്റു വിദ്ധ്യാലയങ്ങളിലേയ്കും പടർന്നുപിടിച്ചു. വിദ്ധ്യാർത്ഥികൾ കൂട്ടത്തോടെ അദ്ധ്യയനശാലകൾ വിട്ടിറങ്ങി വഞ്ചിയൂർസ്കൂളിൽനിന്നു പുറപ്പെട്ടിരുന്ന ഘോഷയാത്രയിൽ സന്ധിച്ചു നഗരവീഥികളിൽക്കൂടി മാർച്ചു ചെയ്തു.മദ്ധ്യാഹ്നമാകുന്നതിനു മുമ്പു തന്നെ തിരുവന്തപുരത്തെ വിദ്ധ്യാലയങ്ങൾ മിക്കതും അടച്ചുപൂട്ടുവാൻ അധികാരികൾ നിർബന്ധരായി.തിരുവനന്തപുരം നഗരം പ്രക്ഷുബ്ധമായിച്ചമഞ്ഞു. ഉദ്ധ്യോഗസ്ഥലോകവും പൊതുജനേതാക്കന്മാരും എന്തുചെയ്യണമെന്നറിയാതെ അമ്പരന്നു.വിദ്ധ്യാർത്ഥികളെ നിയന്ത്രി ക്കുവാനോ,ഉപദേശിക്കുവാനോ,നയോപായങ്ങൾ കൊണ്ടു സാന്ത്വനപ്പെടുത്തുവാനോ വേണ്ട വിപദിധൈര്യം പോലും ആർക്കുമുണ്ടായില്ല.സായാഹ്നമായപ്പോഴേയ്ക്ക് ഒരു വമ്പിച്ച ഘോഷയാത്രയും പ്രകടനവും നടത്തിയതിനുശേഷം വിദ്ധ്യാർത്ഥികൾ പുത്തൻകച്ചേരിമൈതാന- ത്തു വന്നുചേർന്നു.അനന്തരം ഒരു മഹായോഗം കൂടുവാനുള്ള ആലോചനകളായി.ആരെയാണ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്കു ക്ഷണിക്കേണ്ടതെന്നുള്ള പ്രശ്നം വിദ്ധ്യാർത്ഥികളുടെ ഇടയിൽ ദീർഘമായ ആലോചനകൾക്കോ അഭിപ്രായാന്തരങ്ങൾക്കോ ഇട നൽകിയില്ല.പ്രചണ്ഡ

മായ രാഷ്ട്രീയപ്രക്ഷോഭണങ്ങൾക്കാവേശജനകമായ നേത്രത്വം നൽകുവാനായാലുംശരി,ദുർഘടകരങ്ങളായ സമുദായപരിഷ്ക്കരണശ്രമങ്ങളെ ബുദ്ധിപൂർവ്വം നയിച്ചുകൊണ്ടുപോകുവാനായാലുംശരി,വിദ്ധ്യാർത്ഥികളുടെ യുവസഹജമായ അസംതൃപ്തിപ്രകടനങ്ങളെ ഉപേശരൂപേണ സാന്ത്വനപ്പെടുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/180&oldid=157426" എന്ന താളിൽനിന്ന് ശേഖരിച്ചത്