താൾ:Changanasseri 1932.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166

                                                                                അദ്ധ്യായം ൧൮
                             
                                   അപാരബുദ്ധിമാനും എന്നാൽ അധികാരപൃമത്തനുമായിരുന്ന സർ. പി . രാജഗോപാലാചാരി ഗവർമ്മെന്റിന്റെ ഭരണവൈകല്യങ്ങളെ അതിപരുഷമായ ഭാഷയിൽ വിമർശിച്ച സ്വദേശാഭിമാനി കേ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി തന്റെ ഭരണത്തെ എന്നേയ്ക്കുമായി കളങ്കപ്പെടുത്തി.അദ്ദേഹത്തിന്റെ അനുഗാമിയായിരുന്ന മന്ദത്തു കൃഷ്ണൻനായർ ൯ ൫-യിലെ ഒന്നാം റഗുലേഷൻ പൃഖ്യപനം ചെയ്യുവാൻ മഹാരാജാവുതിരുമനസ്സിനെ ഉപദേശിച്ചു മറ്റുവിധത്തിൽ
സംഭവശൂന്യമായിരുന്ന തന്റെ ഭരണകാലത്തെ അപൃശസ്തവും അനാഭരണീയവുമാക്കിത്തീർത്തു.മന്ദത്തു കൃഷ്ണൻനായർക്കു ശേഷം തിരുവിതാംകൂർ ദിവാൻപദത്തെ അധിരോഹണം ചെയ്ത മി.ടി. രാഖവയ്യാ തിരുവനന്തപുരരത്തെ വിദ്യാർത്ഥികളെ നിർദ്ദാക്ഷിണ്യമായും അക്രമമായും കാളേജുവളപ്പിലിട്ടു മർദ്ദിച്ചു പൊതുജനാനുകൂല്യത്തോടുകൂടി ആരംഭിച്ച തന്റെ ഉദ്യോഗജീവിതത്തെ മലിനപ്പെടുത്തി.

മി.രാഘവയ്യാ രാജ്യത്തെ നികുതി വർദ്ധിപ്പിക്കുവാനോ എന്നു തോന്നുമാറു ൯൭-ാമാണ്ടാദ്യം ഒരു പ്രഭാതത്തിൽ, പ്രസ്തുതവർഷം തുടങ്ങി വിദ്ധ്യാലയങ്ങളിലെ ഫീസു വർദ്ധിപ്പിച്ചിരിക്കുന്നതായി ഒരുത്തരവു പുറപ്പെടുവിച്ചു. വിദ്ധ്യാലയ വർഷമാരംഭിച് ഏതാനും മാസങ്ങൾക്കുശേഷം അവിഹിതമായും സ്വേച്ഛാനുസാരമായും പുറപ്പെടുവിച്ച ഈ ഉത്തരവിനെപ്പറ്റി രാജ്യമൊട്ടുക്ക വിദ്ധ്യാർത്ഥികളുടേയും രക്ഷകർത്താക്കന്മാരുടേയും ഇടയ്ക്ക് അമിതമായ അസംതൃപ്തിയും എതിർപ്പും പ്രകടമായി.ഗവർമ്മെന്റിന്റെ നീതിരഹിതമായ ഈ നടപടിയെ പ്രതിഷേധിച്ചു രാജ്യമൊട്ടുക്ക സംഘടിതമായ ഒരു വിദ്യാലയത്യാഗപ്രസ്ഥാനമാരംഭിക്കുവാൻ തിരുവനന്തപുരത്തെ പ്രധാന വീദ്ധ്യാലയങ്ങളിലൊന്നായ വഞ്ചിയൂർഹൈസ്ക്കുളിലാണ് ഈ പ്രതിഷേധപ്രകടനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/179&oldid=157425" എന്ന താളിൽനിന്ന് ശേഖരിച്ചത്