താൾ:Changanasseri 1932.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീ. എ. വി. താക്കറുടെ സന്ദേശം

(അഖിലേന്ത്യാ ഹരിജനസേവാസംഘം സിക്രട്ടറി.)

(ഭാരതസേവാസംഘം സീനിയർ വൈസ്പ്രസിഡന്റ്).

പരേതനായ ചങ്ങനാശേരി പരമേശൻപിള്ളയുടെ ഒരു ജീവചരിത്രം പ്രസിദ്ധപ്പെടുത്തുവാൻ പോകുന്നു എന്നറിയുന്നതിൽ ഞാൻ അധികം സന്തോഷിക്കുന്നു. കേരളഹരിജനസേവാസംഘത്തിന്റെ പ്രസിഡൻറായി -ൽ അദ്ദേഹത്തെ നിയമിച്ച നിമിഷംമുതൽ എനിക്കദ്ദേഹവുമായി വളരെ അടുത്തു പരിചയപ്പെടുവാൻ ഇടവന്നു. അദ്ദേഹത്തെപ്പറ്റിയും കേരളഹരിജനസേവാസംഘത്തിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള വ്യവസ്ഥിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളെപ്പറ്റിയും അത്യാനന്ദകരമായ പല സ്മരണകളും എനിക്കുണ്ടു്. ഹരിജനസേവനപ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം ഏറ്റവും മുന്നണിയിലുള്ള സംസ്ഥാനങ്ങളിലൊന്നായിത്തീർന്നു. നിരന്തരമായി സംസ്ഥാനമൊട്ടുക്കു ചുറ്റിസഞ്ചരിക്കുകയും, ധനശേഖരം നടത്തുകയും, സംഭവവികാസങ്ങൾ അപ്പോഴപ്പോൾ എന്നെ ഡൽഹിയിൽ അറിയിച്ചുകൊണ്ടിരിക്കയും ചെയ്തിരുന്ന അദ്ദേഹം വളരെ ഊർജ്ജസ്വലനായ ഒരു പ്രസിഡൻറായിരുന്നു. എന്നാൽ ക്ഷേത്രപ്രവേശനപ്രക്ഷോഭണത്തിലാണു് അദ്ദേഹത്തിന്റെ സംഘടനാചാതുര്യ്യവും പക്വവും സുശക്തവുമായ നേതൃത്വവും ഞങ്ങൾ പൂണ്ണമായി മനസ്സിലാക്കിയതു്.

അദ്ദേഹം എപ്പോഴും ഒരു സുസ്ഥിരചിത്തനായിരുന്നു. അദ്ദേഹത്തിനു പറയുവാനുള്ള വസ്തുതകളെപ്പറ്റി പൂർണ്ണമായ പരിജ്ഞാനമുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അപ്പാടെ സ്വീകരിക്കുവാൻ വിഷമമുണ്ടായിരുന്നില്ല.

ആദിമനിവാസികളായ കാട്ടുജാതിക്കാരുടെ ഉൽഗതിയെപ്പറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/10&oldid=216644" എന്ന താളിൽനിന്ന് ശേഖരിച്ചത്