താൾ:Chanakyasoothram Kilippattu 1925.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-88-

133. വാണിഭം = കച്ചവടം. 134.കുലദൈവം=തറവാട്ടുപരദേവതാ (ഇതുകൊണ്ടു് ആ സ്ത്രീ യുടെ ഭർത്തൃസ്നേഹം ,ധർമ്മനിഷ്ഠ, ഈശ്വരവിശ്വാസം മുതലായ ഗുണങ്ങൾ വ്യഞ്ജിക്കുന്നു). 137. ചേതസി = (സ. ന. സ. ഏ ) മനസ്സിൽ . 140. കരകയും (ചെയ്തു) എന്നു് ആഖ്യാതം ചേർത്തുകൊൾക. 142.കുടിലന്മാർ = ചതിയന്മാർ. 143.ദണ്ഡപാണി = അന്തകൻ. ചണ്ഡാലന്മാർ. = ഘാതകന്മാർ , ചണ്ഡാലവേഷം ധരിച്ചിരിക്കുന്നു . 145. ഊഴിയിൽ ഇരുന്നാലും (നീ) എന്നാഖ്യ യോജ്യം. 147. നിജഭാമിനി = തന്റെ ഭാര്യ. 150. ഇളയ്ക്കാമോ = ഒഴിയ്ക്കാമോ. 152. ചുവത്തിയ = ചുവപ്പിച്ച. 154. കിഞ്ചന കാലം = അല്പം സമയം . നെഞ്ചകം കുളിർത്തു് = (ദയകൊണ്ടു് ) മനസ്സു തണുത്തു്. 155. മിത്രത്തെ ഉപേക്ഷിക്കായ്ക -(നീ ) എന്നു ചേർക്കണം. ഇതു

' ചാവരു' ളായി.  പുത്രനുപദേശിക്കുന്നതുകൊണ്ടു ചന്ദനദാസന്റെ മഹാമന

സ്കത പ്രത്യക്ഷമാകുന്നു. 157. ശ്വപചന്മാർ = ചണ്ഡാലന്മാർ. " ചണ്ഡാലപ്ലവമാതംഗ ദിവകീർത്തിജനംഗമാഃ. നിഷാദശ്വപചാവന്തേ വാസിചണ്ഡാല പൂല്ക സാഃ " എന്നഭിധാനം. 158. മൽപതേ! = (ഇ. പു. സം.ഏ ). എന്റെ ഭർത്താവേ ! താത ! = (അ. പു. സം. ഏ) അച്ഛ ! കരകയും പറകയും (ചെയ്തു) എന്നു ചേർക്കുക. 159. " ഞാനുണ്ടു് " - " പരിപാലിപ്പാൻ ". - എന്നു പൂർവ്വവാക്യ ത്തോടു ചേർത്തുകൊൾക. 162. മന്ദൻ = മൂഢൻ. " മൂഢാല്പാപടുനിർഭാഗ്യാഃ. മന്ദാഃ " എന്നു കോശം. ഈ നാലർത്ഥവും ഇവിടെ യോജിക്കും - മന്ദതയെത്തന്നെ താഴെ വിവരിക്കുന്നു. 164. പരാഭവങ്ങൾ = അവമാനങ്ങൾ. 167. ബന്ധുകാര്യത്തിൻഫലം = ബന്ധുവായിരിക്കുന്നവൻ ചെ യ്യേണ്ടുന്ന കാര്യത്തിന്റെ ഫലം. നിഷ്ഫലം = പാഴ്. 168. മിത്രത്തെ ചൊല്ലി = സ്നേഹിതനുവേണ്ടി. ചിത്രം = വിശേ ഷം. വിഷ്ണുപദം = വിഷ്ണുലോകം. (അതുകൊണ്ട് എന്റെ സൽഗതിയെ തട

സ്തം ചെയ്യരുതു് എന്ന് ആശയം).


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/281&oldid=157396" എന്ന താളിൽനിന്ന് ശേഖരിച്ചത്