താൾ:Chanakyasoothram Kilippattu 1925.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-87-

78. സഗൽഗദം = ഗൽഗദ (തൊണ്ടയിടർച്ച) ത്തോടു കൂടി. 79 .മിത്രസ്നേഹം = ബന്ധുവിനെക്കുറിച്ചുള്ള സ്നേഹം. 80. അർത്ഥകാരണം = ധനം നിമിത്തം. 81.അർത്ഥാശയം = ( ആ.സ്ത്രീ.തൃ.ഏ) ധനത്തെ കുറിച്ചുളള ആ ഗ്രഹം ഹേതുവായിട്ടു്. 82.കാന്തൻ = ഭർത്താവു്. നിജകാന്താനിഗ്രഹം = തന്റെ ഭാര്യ യെ കൊല്ലുക. 83. അർത്ഥമാഹാത്മ്യം = ധനത്തിന്റെ മഹിമ .മിത്രമൂലത്താൽ= ബന്ധുനിമിത്തം. 88. രാക്ഷസകുഡുംബം = രാക്ഷസന്റെ ഭാര്യാപുത്രന്മാർ . 89. അതു് = രാക്ഷസകുഡുംബം. ശഠൻ = വാശിയുളളവൻ . 91.ഉരിയാടുക = പറയുക. ( വിളയാടുക ,പോരാടുക ഇത്യാദി പോലെ). 96.വിരിഞ്ചൻ = ബ്രഹ്മാവ് .(സർവ്വപ്രപഞ്ചസൃഷ്ടികർത്താവു് എ ന്ന നിലയിലോ അല്ലെങ്കിൽ സർവ്വജ്ഞാന നിധാനമായ വേദങ്ങളുടെ പ്ര കാശകൻ എന്ന നിലയിലോ ബ്രഹ്മാവിനെ സവ്വജ്ഞന്മാരിൽ പ്രഥമനെ ന്നു ഗണിക്കാമല്ലോ 105. ദണ്ഡങ്ങൾ = പീഡകൾ. 106.ആവേശം = ഏകാഗ്രമായ വിചാരം . രോഷാഗ്നി = കോപ മാകുന്ന തീയ്യു്. 107. കണ്ണിണചുവന്നിതു ഞെരിഞ്ഞു പുരികങ്ങൾ -എന്നുളളതു കോപാധിക്യത്തിന്റെ അനുഭാവങ്ങളെന്നു കാണുക. 108. നിശ്ചയം മരിക്കേണ്ടാ - (നീ) എന്നു ആഖ്യാ. 109 . കൃഷ്ണവർത്മാവിൽ = അഗ്നിയിൽ . 112. വീര്യപൂരുഷന്മാർ = വീര്യം (ശൗര്യം ) ഉളള പുരുഷന്മാർ. 114. വധ്യൻ = വധിക്കപ്പെടുവാൻ യോഗ്യൻ (ചന്ദനദാസൻ). ഘാതകന്മാർ = കൊലയാളികൾ. 118. വധഭൂമിക്കു =കൊല്ലുന്ന സ്ഥലത്തേക്കു്. 121. നിഷ്ഠുരം = ഭയങ്കരം. 125.മിത്രകാര്യം = സ്നേഹിതന്റെ കാര്യം . 126. മണികാരൻ = രത്നവ്യാപാരി. 128.ബാലൻ = ശിശു (ചെറിയ കുട്ടി)

132.ശരണം = രക്ഷ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/280&oldid=157395" എന്ന താളിൽനിന്ന് ശേഖരിച്ചത്