താൾ:Chanakyasoothram Kilippattu 1925.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിക്കുക=സർവ്വകർത്താവെന്നു വിചാരിക്കുക."ലോകത്തിൽ നടക്കുന്ന സംഗതികളെല്ലാം വിധിവിഹിതമാണ്. മറ്റാർക്കും അതിൽ കർത്തൃത്വമില്ല".എന്നു വിചാരിക്കുക. കേവലം മൂഢർ=ശുദ്ധമേ കഥയില്ലാത്തവർ.

 219. വമ്പു് =തന്റെ വലിപ്പം (ആത്മപ്രശംസ).പ്രൌഢി= ഊറ്റം. വിപ്രകുലപതേ! =ബ്രാഹ്മണശ്രേഷ്ഠ! ബ്രാഹ്മണർ വിശേഷിച്ചും ആത്മപ്രശംസ ചെയ്കയില്ല എന്ന് അഭിപ്രായം.

 221. ഗാത്രം=ദേഹം . ചുവത്തുക=ചുവപ്പിക്കുക .(ഗാത്രം വിറക്കലും കണ്ണു ചുവക്കലും കോപചിഹ്നം)

 222. പോരും=മതി. പറഞ്ഞുപോകാതേ= പറയേണ്ടാ.ദുരാത്മാവേ!=ദുർബുദ്ധേ!

 223. ജളപ്രഭു=കഥയില്ലാത്തവരിൽ മുമ്പൻ

 224. വൃഷലൻ= ശുദ്രൻ

 225. നവനന്ദവധം=നവനന്ദന്മാരുടെ വധം, മന്യുദഹനൻ=
കോപാഗ്നി.

 226. ഉജ്വലിപ്പിക്ക=കത്തിക്കുക

 228. വെക്കം=വേഗം, വാൾ=മന്ത്രിസ്ഥാനചിഹ്നമായ വാൾ. ആൾ അല്ല ഞാൻ ഇത്തരങ്ങൾക്ക്=നിന്റെ ഈ വക അധിക്ഷേപവാക്കുകൾ കേൾക്കുന്നതിനും,സ്വാതന്ത്ര്യാധികാരങ്ങൾ കണ്ടു സഹിപ്പാനും ഞാൻ പാത്രമല്ല..

 230. തന്നിടം=തന്റെ വാസസ്ഥലം

 231. സൂക്ഷ്മതരം=അതിസൂക്ഷ്മം.

 234. തൽഫലം=അതിന്റെ ഫലം (ചാണക്യ ചന്ദ്രഗുപ്തന്മാരെ 'ഭേദം'എന്ന ഉപായംകൊണ്ടു തമ്മിൽ തെറ്റിച്ചു ജയിക്കാമെന്നുള്ള വിചാരത്തിന്റെ ഫലം).ഇതു രാക്ഷസനോടു നേരിട്ടു പറയുന്നപോലെയുള്ള വിചാരമാണ്.

 237. കാര്യം=വാസ്തവമായിട്ടുള്ളതു്.

 238. ഭാവം=മനോവികാരസൂചകമായ ചിഹ്നങ്ങൾ. ഭാവിക്ക=നടിക്ക.

 239. വല്ലായ്മ=തരക്കേടു്.(അപകടം)

 241. വൈരം=വിരോധം

 243. ഘോഷംകൊള്ളുക=പ്രസിദ്ധമാവുക.

 244. സ്വച്ഛൻ=നിർമ്മലൻ (കപടപ്രയോഗങ്ങളില്ലാത്തവൻ)

 245. തത്വം=പരമാർത്ഥം

 247. ചാതുര്യം=ഭംഗി.

 248. നുകരുക=ആസ്വദിക്കുക.

അഞ്ചാം പാദം കഴിഞ്ഞു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/249&oldid=157364" എന്ന താളിൽനിന്ന് ശേഖരിച്ചത്