താൾ:Chanakyasoothram Kilippattu 1925.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-57-

ആറാം പാദം അന്നനടവൃത്തം 1. അരിയ=(ന.വി) നല്ലവളായ. 3.മേളിക്ക=യോജിപ്പിക്ക. 4.ഇളമധു=ഇളന്തേൻ (തേൻ മൂത്താൽ കയ്പുരസം വരുന്നതു കൊണ്ടു് ആ ദോഷമില്ലാത്തതെന്നു സാരം.) ദാഹവുമിളച്ചു് =ദാഹം തീർത്തു്. 5.വിചിത്രം=ഭംഗിയുളളതു്. 6.അതിപ്രവരൻ =അതിസമർത്ഥൻ. മതിപ്രയോഗം=ബൂദ്ധിസാ മർത്ഥ്യം. അമാത്യൻ=അമാത്യരാക്ഷസനൻ. 7.പ്രവൃദ്ധരാഗം=വലുതായ മത്സരം. 9.മൊഴിഞ്ഞു=പറഞ്ഞു 11.പറകെന്നുവന്നു=പറയാതെ തരമില്ലെന്നുവന്നു .(നിങ്ങളുടെ നിർബന്ധം കൊണ്ടെന്നു സാരം).വചസി=(സ.ന.സ.ഏ.വ) വാക്കിൽ . 13.ഭദ്രഭടാദികൾ=ഭദ്രഭഭടൻ, പുരുഷദത്തൻ മുതലായവർ. 14.അഭിമതം=സമ്മതം.(ഭദ്രഭടാദികളുടെ പ്രവേശത്തെ വിവ രിക്കുന്നു.) 19.വിരഞ്ഞു് =തിടൂക്കപ്പെട്ട്. 21.അതിനായിട്ടു് =പടയ്കു്. ആന,കുതിര മുതലായവയൂടെ ആധിപത്യം) 22.(ഭദ്രഭടാദികൾ ഗൂഢമായറിയിച്ച സംഗതി വിവരിക്കുന്നു) 24.ഒരുവസ്തു=ഒരു സംഗതി. 26.അവസരം=സമയം (തക്കം) . 30.അതു സമസ്തവും=രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനോടു യോ ജിക്കാൻ തരം നോക്കിയിരിക്കയാണെന്നും , അതുകൊണ്ടു മലയകേതുവിനേ യും അദ്ദേഹത്തെ സഹായിക്കാൻ ഒരുങ്ങിയിരിക്കുന്ന തങ്ങളെയും അമാത്യ രാക്ഷസൻ ചതിക്കുമെന്നും, ഭദ്രഭടാദികൾ പറഞ്ഞ സംഗതികളെല്ലാം. 32.നൃപതിയെ സ്നേഹം പെരികെയുളേളാനെ = സേനാപതിയാ യ ശിഖരസേനനെ. 34.അതുകേട്ടു് =ശിഖരസേനൻ വിശ്വസ്തനാണ് എന്നും രാക്ഷ സാമാത്യൻ ചതിയനാണ് എന്നും ഭദ്രഭടാദികൾ വിചാരിച്ചതു ശരിയാണെ ന്നു ഭാഗുരായണൻ പറഞ്ഞതു കേട്ടു്. 36.ചിരിച്ചു ഭാഗുരായണൻ=ചിരിക്കു കാരണം, മലയകേതു വിന്റെ ഈ അഭിപ്രായം മാറ്റി മാക്ഷസാമാത്യനെ വിശ്വാസമില്ലാതെയാ

ക്കുവാൻ താൻ വഴി കണ്ടിട്ടുണ്ടെന്ന കരുതൽ ആണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/250&oldid=157365" എന്ന താളിൽനിന്ന് ശേഖരിച്ചത്