താൾ:Chakravaka Sandesam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഊഢോല്ലാസം തളിയിലിളമാൻ‌ക-

ണ്ണിമാർ കണ്ണിടെക്കൊ-

ണ്ടൂടേതാവും കയൽനിര ചിടി-

ച്ചനൊൻ‌റു ജേലയും.(?)        52


കൊൻ‌റത്തെങ്ങിൽക്കിളികൾ കളികോ

ലും കിടങ്ങൂർച്ചിറയ്ക്കൽ

ചെന്റക്കാമപ്പുഴയു(മു)ടനെ-[1]

കോതപൂർവം പറമ്പു്

മുന്നെച്ചെൻറച്ചെറുമികൾ കള-

ത്തിൽ(?) കിടക്കിൻ‌റുതാകിൽ

പിന്നെപ്പിന്നേ വഴി കഴിവളം-

കേൾക്കലാം ഭാഷണം തേ.        53


പണ്ടേ വൈരം മുഴുവനകമേ-

വച്ചു നോക്കിപ്പുറക്ക-

ങ്ങുണ്ടാക്കിക്കോപ്പൊടു കണകയും-

വഞ്ചിയും കൂടെ വാണു

തണ്ടാരമ്പൻ പൊരുത നിചയു-

ണ്ണാഞ്ഞു കാടേറ്റിയേറ്റം

തെണ്ടിക്കിൻ‌റോ ചില പുരഹര-

ന്മാരെ നീ കാൺക പിന്നെ.        54


കാർവണ്ടേറും മതുമലർ പൊഴി-

ഞ്ഞഞ്ചിതം ശ്രീ[2] കുരുംപ-

ക്കാവങ്ങേടം കനിവിലവിടെ-

ച്ചെൻ‌റു നീ കാണ വേണ്ടും

ദേവാരീണാം വപുഷി ചൊരിയും

ചോരിയാം വാരിരാശൗ

നാവാമൗർവാനലശിഖ തിര-

ട്ടിന്റ മാകാളി തന്നെ.        55  1. കൊടുങ്ങല്ലൂർ നിന്നു് ഒരു മൈൽ വടക്കു്.
  2. കൊടുങ്ങല്ലൂർ കുരുംബാദേവി.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/23&oldid=157334" എന്ന താളിൽനിന്ന് ശേഖരിച്ചത്