താൾ:Chakravaka Sandesam.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപ്പോൾക്കേൾക്കാമവിടെയൊരിട-

ത്തന്തരാ മാറ്റൊലിക്കൊ-

ണ്ടഭ്രധ്വാനോദ്ഭടവെടി നിഷാ-

ണാരവാഭോഗഭീമം

ഏറാനാടാർന്നിതമെഴുമിളം-

കൂറു തന്നാഴിയക്കോ-

ട്ടേറ ത്രാസാവഹമസുഹൃദാ-

മെമ്മിളാർക്കാർത്തിഹാരി.        49


നാടും വീടും നിരവധി തക-

ർത്തിട്ടു താന്മുന്നു നോക്കി-

ക്കൂടുന്നേരം പെരികളിയരാർ-

വാങ്ങിനാ വമ്പു കാട്ടി

കൂടക്കൂടത്തപനവിഗമേ കൂത്ത

മിന്നാമിനുങ്ങിൻ

കീടച്ഛായാം തടവിന രിപുൻ

പിന്നെയും ജേതുകാമം.        50


തീവച്ചെല്ലാപ്പുറവുമടലാർ-

ക്കോട്ട ചുട്ടംബരേ പോയ്-

ത്താവിപ്പൊങ്ങും പൊടിനികരമാ-

ദിഗ്വധൂകേശബന്‌ധേ

ശ്രീമൽ കീർത്തിപ്പുതുമലർ തൊടു-

ക്കിൻ‌റ തൃക്കൈയ്യിൽ വച്ചി-

പ്പാർമുട്ടെത്താങ്ങിന നെടുവിരി

പ്പിൽത്തകും വീരസിംഹം.        51


ഉർവ്വീപാലോത്തമമുടമയിൽ

ക്കാണ്‌ക, കണ്ടാലുപാന്തേ

സർവ്വാദിത്യൻചിറ1യതു[1] പുറ-

പ്പെട്ട നിന്നാൽ നിഷേവ്യം;

  1. തിരുവഞ്ചിക്കുളത്തിനു സമീപം.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/22&oldid=157333" എന്ന താളിൽനിന്ന് ശേഖരിച്ചത്