താൾ:Chakravaka Sandesam.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


താർമാതും പാർവനിതയുമുടൻ-

ചേർന്ന പദ്മാസനസ്ഥം

കാർമേഘാഭം കരഗൃതഗദാ-

ശംഖചക്രാരവിന്ദം

ശ്രീവത്സാങ്കം നളിനനയനം

പ്രൗഢശീതാംശൂബിംബം

ശ്രീമദ്വക്ത്രം മുരമഥന! നിൻ-

കോലമിന്നും തൊഴുന്റേൻ.        42


എന്റീവണ്ണം തൊഴുതു കമലാ-

വല്ലഭം വാഴ്ത്തി മെല്ലെ-

ച്ചെന്റ ശ്രീമണ്ഡപഭുവി മനോ-

മോഹനം കൂത്തു കണ്ടു്

തിങ്ങിത്തിങ്ങിത്തണൽമരമിര-

ണ്ടൊട്ടവുഞ്ചേർന്ന മാർഗ്ഗേ

തങ്ങിത്തങ്ങിത്തവ പൊലിവെഴും-

ചൂരലൂർ കണ്ടു ചെല്ലാം.        43


തിക്കാരം കൊണ്ടിളകിവരുമ-

ക്കാമനെച്ചുട്ട നെറ്റി-

ത്തൃക്കണ്ണിൽത്തീപ്പിതർ ചിതറുമെൻ

തമ്പുരാനൺപുമേടം

അക്കുന്റിൻപെണ്ണടിമലരമി-

ഴ്ത്തിന്റെ പുണ്യപ്രദേശം

...

ന്റച്ചരെക്കാതമൊണ്ടു്.        44


കാടും കാട്ടിച്ചില മിരികവും

മിക്ക കാക്കത്തിരുത്തി-[1]

ത്തോടും പിന്നിട്ടിതവിയ തിരു-

പ്പോർക്കളം[2] കണ്ടുകണ്ട്

  1. ഇരിങ്ങാലക്കുടയ്ക്കു നാലു മൈൽ പടിഞ്ഞാറു്.
  2. തൃപ്പാക്കുളം


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/20&oldid=157331" എന്ന താളിൽനിന്ന് ശേഖരിച്ചത്