താൾ:Chakravaka Sandesam.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്മിൽക്കാണാതെയുമൊരിരിവാ-

യിന്റ നാട്ടാർക്കു കേട്ടാ-

ലൊണ്മേ തോന്റും പരിചു മറയോർ

കാളയാടാകുമേടം.        38


പച്ചത്തെങ്ങിൻതഴവഴി തഴ-

യ്ക്കും വഴിക്കാരിമുക്കെ-

പ്പശ്ചാൽ കൃത്വാ പരിമളമെഴും-

കാറ്റുമേറ്റാത്തലീലം

മുച്ചുറ്റൂർപ്പുക്കഥ[1] തെരുതെരെ-

പ്പോയിനാലഗ്രതസ്തേ

ദൃശ്യാ ചെന്താമരമലർചുവ-

ന്നന്തിയാം നന്തിയാറു്.        39


തിങ്ങും വായ്ക്കല്ലിടയിലിടറി-

ത്തല്ലി മേല്പോട്ടുലാവ-

പ്പൊങ്ങും വീചീവിചയനഝണൽ-

കാരശാലീ നഭസ്വാൻ

നിന്മേൽ മന്ദം തടവി നിതരാം

നിർമ്മലൈരംബുലേശൈഃ

കമ്രം തൂമുത്തണിയുമവിടെ-

ച്ചെന്റടുപ്പോരു നേരം.        40


കണ്ടിപ്പായിക്കിടയിൽ വിരിയും-

പദ്മഷണ്ഡേ കളിക്കും

വണ്ടിൻചാർത്തും കളകുളമിളൽ-

സാരസാരാവരമ്യാം

കണ്ടാലേറ്റം തെളിമ പെടുമ-

ന്നന്തിയാറ്റേ കടന്നാ-

ലുണ്ടക്കംസാന്തകനു പുറയാ-[2]

റെന്റൊരാവാസഭൂമി.        41



  1. തൃശ്ശിവപേരൂരിൽനിന്നു 8 മൈൽ പടിഞ്ഞാറായി, അന്തിക്കാട്ടിനു സമീപത്തുള്ള പ്രദേശം.
  2. തൃപ്പറയാറാണെങ്കിൽ അവിടെ രാമനാണ് പ്രതിഷ്ഠാമൂർത്തി. അതിനാൽ കൃഷ്ണക്ഷേത്രമായിരിക്കാം.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/19&oldid=157329" എന്ന താളിൽനിന്ന് ശേഖരിച്ചത്