താൾ:Budhagadha.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45

ത്തെ ഉത്സവക്രിയകളെല്ലാം ബദ്ധപ്പെട്ട കഴിപ്പിച്ച് രാജധാനിയിലേക്കു മടങ്ങിച്ചെന്ന് വളരെ വിശ്വസ്തനായ ഒരു മന്തിയെ വരുത്തി അയാളോടു,താൻ ഒരു സ്ത്രിയെ കണ്ട് കാമപരവശനായ വൃത്താന്തമെല്ലാം പറഞ്ഞറിയിച്ച്,ആ സ്ത്രിയുടെ വീടും മറ്റും പറഞ്ഞു മനസ്സിലാക്കി.ആ സ്ത്രി വിവാഹം കഴിഞ്ഞവളൊ എന്നു അന്വേഷിച്ചു വരുവാനും കല്പിച്ചു.അതുപ്രകാരം മന്തി അന്വേഷിക്കകയും ആ സ്ത്രീക്കു ഭർത്താവുണ്ടെന്നുള്ള വിവരം രാജാവിനെ രാജാവിനെ ഉണർത്തിക്കുകയും ചെയ്തു.അപ്പോൾ രാജാവു ആ സ്ത്രീയുടെ ഭർത്താവിനെ വരുത്തുവാൻ കല്പിച്ചപ്രകാരം മന്ത്രി അയാളെ അരമനയിൽ വരുത്തി.അയാൾ വരുമ്പോൾ തന്നെ 'ഭാര്യാരുപവതീശത്രു' എന്ന പ്രമാണപ്രകാരം അതിസുന്ദരിയായ തന്റെ ഭാര്യ നിമിത്തം തനിക്കു എന്തോ ഒരാപത്തു വരാൻ പോകുന്നുണ്ടെന്നു ആലോചിച്ചുകൊണ്ടാണ് വന്നത്.രാജധാനിയിൽ വന്ന ഉടനെ രാജാവിനെ കണ്ട് മര്യാദപ്രകാരം വന്ദിച്ചു നിന്നു.അപ്പോൾ രാജാവ് 'നീ ഇന്നു മുതൽക്കു എന്റെ അരമനയിൽ തന്നെ താമസിക്ക​ണ'മെന്നു പരഞ്ഞു.അതു കേട്ടപ്പോൾ അയാൾ രാജസേവമനുഷ്യർക്കു ഏറ്റവും അപായകരമാണെന്നു വിചാരിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/46&oldid=157302" എന്ന താളിൽനിന്ന് ശേഖരിച്ചത്