താൾ:Budhagadha.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46


കൊണ്ടു 'അല്ലയോ മഹാരാജാവേ! എനിക്കു എത്ര നികുതി കെട്ടിയാലും തന്നുകളയാം.ഇവിടെ താമസിക്കുന്ന കാര്യം എന്നൽ അസാദ്ധ്യമാണ്.ദയവുണ്ടായിട്ട് അതു കല്പിക്കരുത്?'എന്നു പറഞ്ഞു.രാജാവ് അതൊന്നും സമ്മതിക്കാതെ,'നീ ഇവിടെത്തന്നെ താമസിച്ചേ തീരു;'എന്നു നിർബന്ധിച്ചു.രാജാജ്ഞയെ ലംഘിക്കുന്നതും അപകടമാണെന്നു വിചാരിച്ച് അയാൾ അവിടെ താമസിക്കുവാൻ നിശ്ചയിച്ചു.രാജകല്പനപ്രകാരമുള്ള പ്രവൃത്തികളെല്ലാം മുൻകരുതലോടുകൂടെ വളരെ ജാഗഗ്രതയായി ചെയ്യുവാനും തുടങ്ങി.യാതൊരു വിധത്തിലും അയാളുടെ മേൽ ഒരു കുറ്റം ആരോപിക്കുവാൻ സാധിച്ചില്ല.അപ്പോൾ രാജാവ് ഇനി എന്തു ചെയ്യണമെന്നാലോചിച്ച്',ഒരു സംഗതി കണ്ടുപിടിച്ച്,ഒരു ദിവസം രാവിലെ അയാളെ വിളിച്ച് ഇപ്രകാരം പറഞ്ഞു.:_'എടോ!നീ നാഗതടാകത്തിൽ പോയി കുറെ താമരപുഷ്പങ്ങൾ പറിച്ചുകൊണ്ടുവേണം അതു ഇന്നു സന്ധ്യക്കുമുമ്പെ എത്തുകയും വേണം .ഇല്ലെങ്കിൽ നിന്റെ ശിരഛേദം ചെയ്യും തീർച്ചതന്നെ.'ഇങ്ങിനെ രാജാവിന്റെ ക്രൂരകല്പനയെ കേട്ടു അയാൾ പേടിച്ചു വിറച്ചുകൊണ്ട്,'അല്ലയോ മഹാരാജാവേ!നാഗതടാകത്തിലേക്കു ഇവി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/47&oldid=157303" എന്ന താളിൽനിന്ന് ശേഖരിച്ചത്