Jump to content

താൾ:Bhashastapadi.Djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുത്തണിയുന്നൊരു മാമകമുലയാം
ഉത്തമകലശേ കസ്തൂരികയാ
പത്രകമെഴുതുക തവകരകൗശലം
എത്രയുമേറുമറിവനഹം

ക്രിയതാമലംക്രിയ സാദരം
പ്രിയതമഃ മമ തനു മുഴുവൻ (ക്രിയതാം...)

കഞ്ജശരാഹവഗതമഷിയാമെന്റെ
കണ്ണിണയിങ്കലിദാനിം
അഞ്ജനമെഴുതുക ഭഗവൻ ഭംഗിയിൽ
അംബുജലോചന, കൃഷ്ണ, ഹരേ (ക്രിയതാം...)

കണ്ണുകളുടെ ഗതി തടുത്തു വിളങ്ങും
കർണ്ണം രണ്ടിലുമുജ്ജ്വലമാം
കുണ്ഡലമിടുക കപോലതലദ്വയ-
മണ്ഡലമണ്ഡനമായ് വരുവൻ (ക്രിയതാം...)

അളകകുലം കൊണ്ടമല മുഖത്തിനൊ-
മഴകുവരുത്തുക, മമ വദനം
അളികൾകൊണ്ടു വിളങ്ങും വികസിത
നളിനംപോലെ ലസിച്ചിടുവാൻ (ക്രിയതാം...)

മൃദുലത തേടിയൊരളികതലേ മൃഗ
മദതിലകത്തെ രചിക്കമുദാ
മദിരാക്ഷ്യാ മമ നെറ്റികളങ്ക-
മുദിപ്പിച്ചു ചന്ദ്രനെ വെന്നീടുവാൻ (ക്രിയതാം...)

രതിരണലീലയിലഴിഞ്ഞൊരു തലമുടി
രതിയെ വിടർത്തു തേടീടുക ഭാഗ്യം
പുതിയ പുഷ്പങ്ങളെ മേളിക്ക മാധവ
മതിയാവോളം മമ ചികുരേ (ക്രിയതാം...)

കടിതടസീമനി കനകനിറം പെറും
പുടകയുടുപ്പിച്ച കാഞ്ചനകാഞ്ചിയെ
വടിവൊടു ഘടിപ്പിക്ക മറയ്ക്കമനോഭവ-
കുടിയേയും തൂണൊത്ത തുടകളേയും (ക്രിയതാം...)

ജലജവിലോചനനാം കൃഷ്ണനെയും
നലമൊടു കവിയാം ജയദേവനെയും
വലരിപുസമനാം വഞ്ചീശനെയും
കലയേ ഹൃദി കലുഷം കളവാൻ (ക്രിയതാം...)

ശ്ലോകം

രചയ കുചയോഃ പത്രം ചിത്രം കുരുഷാ കപോലയോർ-
ഘർടയ ജഘനേ കാഞ്ചീം മഞ്ജുസ്രജം കബരീഭരേ |
കലയ വലയശ്രേണീഃ പാണൗ പദേ കുരുനൂപുരാ-
വിതി നിഗദിതഃ പ്രീതഃ പീതാംബരോ പി തഥാകരോൽ ||

ത്വാമപ്രാപ്യ ധൃതസ്വയംബരരസാം ക്ഷീരോദതീരോദരേ
ശങ്കേ കാമിനി കാളകൂടമപിബന്മൂഢോ മൃഡാനീപതിഃ |

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/48&oldid=157260" എന്ന താളിൽനിന്ന് ശേഖരിച്ചത്