മലരമ്പന്റെ മലയവായുവാനം കൊണ്ടും
സുലഭകുസുമവികാസം കലനം ചെയ്കകൊണ്ടും-രാധേ,
തവവിരഹംകൊണ്ടു കൃഷ്ണൻ വിവശനായി വലയുന്നു
ചന്ദ്രിക ചാമ്പലാക്കീടുമെന്ന് ചിത്തേ ചിന്തിച്ചിട്ടും
തന്ദ്രി കളഞ്ഞെയ്തു മാരൻ തന്നെ തൂരം കെടുത്തിട്ടും- (തവ)
വണ്ടുകളുടെ ഝംകാരംകൊണ്ടു ചെവിപൊത്തീടുന്നു
തണ്ടലരുകളുടെ തതികണ്ടിട്ടു കണ്ണടയ്ക്കുന്നു- (തവ)
നല്ല മന്ദിരം ത്യജിച്ചു കല്ലിലും മുള്ളിലും വനേ
വല്ലഭയാം നിന്റെ നാമം ചൊല്ലിക്കൊണ്ടു നടക്കുന്നു- (തവ)
ജയദേവഭണിതി ഭാഷാ ജയദയായിട്ടു തീർന്നാവൂ
നയനിധിയാം നരനാഥന്റെ നയനമായി വന്നാവുമേ- (തവ)
ശ്ലോകം
പൂർവം യത്ര സമം ത്വയാ രതിപതേരാസാദിതാസ്സിദ്ധയ-
സ്തസ്മിന്നേവ നികുഞ്ജമന്മഥമഹാതീർഥേ പുനർമ്മാധവഃ !
ധ്യായംസ്ത്വാമനിശം ജപന്നപിത വൈവാലാപമന്ത്രാവലിം
ഭൂയസ്ത്വൽ കുചകുംഭ നിർഭരപരീരംഭാമൃതം വാഞ്ഛതി !!
പരിഭാഷ
മുന്നം നിന്നൊടുകൂടിയെത്രതരമോ ക്രീഡിച്ചു തത്രൈവഹേ
കന്നൽക്കണ്ണി വസന്തവല്ലി വസതൌ മേവുന്ന ദാമോദരൻ
പിന്നത്തെക്കഥ ചൊല്ലവല്ല വിരഹംകൊണ്ടുള്ള താപം തുലോം
നിന്നെക്കാട്ടിലുമേറുമീശ്വരനഹോ കിം ഭൂയസാ രാധികേ.
താൾ:Bhashastapadi.Djvu/21
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു