Jump to content

താൾ:Bhashastapadi.Djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്ലോകം

ആവാസോ വിപിനായതേ പ്രിയസഖീമാലാപി ജാലായതേ
താപോ നിശ്വസിതേന ദാവദഹനജ്വാലാ കലാപായതേ !
സാപി തദ്വിരഹേണ ഹന്ത ! ഹരിണീരൂപായതേ ഹാ! കഥം
കന്ദർപ്പോപി യമായതേ വിരചയൻ ശാർദ്ദൂലവിക്രീഡിതം !!

പരിഭാഷ
(ആര്യാ)

വീടുകൊടുംകാടായി
വടിവോടുടനാളിമാല വലയായി
ചൂടീശനിശ്വസിതകാ-
റ്റേറ്റുവളർന്നിട്ടു കാട്ടുതീയായി
അവളും നിന്തിരുവടിയുടെ
വിരഹംകൊണ്ടിവിടെ മൃഗവധുവായി
കന്ദർപ്പൻ കടുവായുടെ
കൂട്ടു കളിച്ചിട്ടു കാലനായ് വരുമോ.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/18&oldid=157227" എന്ന താളിൽനിന്ന് ശേഖരിച്ചത്