താൾ:Bhashabharatham Vol1.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"പിന്നെ ഞാനവന്റെ വാക്കാൽ ആ ചാണകം തിന്നു. അവനാരാണു്? ഇതൊക്കെ ഇവിടുന്നു പറഞ്ഞുകേട്ടാൽ കൊള്ളാം." ഇങ്ങനെ അവൻ ചോദിച്ചപ്പോൾ ആ ഉപാദ്ധ്യായൻ ഉത്തരം പറഞ്ഞു. 162

"ആ രണ്ടു സ്ത്രീകൾ ധാതാവും വിധാതാവുമാണു്. കറുത്തും വെളുത്തുമുള്ള നൂലുകൾ രാവും പകലുമാണു്. പന്ത്രണ്ടു് അരമുള്ള ചക്രം ആറു കുമാരന്മാർ തിരിക്കുന്നതു കണ്ടില്ലേ? ആക്കുമാരന്മാർ ആറു് ഋതുക്കളാണു്. ചക്രം സംവത്സരവുമാണു്" 163

"ആ പുരുഷൻ പൎജ്ജന്യനാണു്. ആ കുതിര അഗ്നിയാണു്. ആ വഴിക്കു കണ്ട കാള നാഗരാജാവായ ഐരാവതമാണു്. 164

"അതിന്റെ പുറത്തിരിക്കുന്ന പുരുഷൻ ഇന്ദ്രനാണു്. നീ ഭക്ഷിച്ച ചാണകം അമൃതാണു്. അതുകൊണ്ടാണു് നീ നാഗലോകത്തിൽ മരിക്കാഞ്ഞതു്. 165

"ആ ഭഗവാനിന്ദ്രൻ എന്റെ സഖിയാകയാൽ നിന്റെനേരെയുള്ള കൃപകൊണ്ടിങ്ങനെ അനുഗ്രഹിച്ചു. അതുകൊണ്ടാണു് നീ കുണ്ഡലങ്ങളുംകൊണ്ടു തിരിച്ചുവന്നതു്. 166

"എന്നാൽ സൗമ്യ, നീ പോയ്ക്കൊള്ളു. നിണക്കു ശ്രേയസ്സുവരും." ഭഗവാനായ ആ ഉത്തങ്കൻ ഉപാദ്ധ്യായന്റെ സമ്മതത്തോടുകൂടി പോന്നിട്ടു തക്ഷകന്റെ നേരെ ക്രോധത്തോടുകൂടി പകരം വീട്ടുവാൻവേണ്ടി ഹസ്തിനപുരത്തേക്കു പുറപ്പെട്ടു. 167

ഉത്തങ്കൻ ഹസ്തിനപുരത്തെത്തി ദ്വിജകലോത്തമൻ
ജനമേജയഭൂപാലമണിയെക്കണ്ടു സാദരം 168
കീഴടക്കിത്തക്ഷശില വാഴവേ പോന്നുവന്നിഹ
മന്ത്രിമദ്ധ്യം വാണ മന്നോർമന്നനെക്കണ്ടു മാമുനി
"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/72&oldid=218631" എന്ന താളിൽനിന്ന് ശേഖരിച്ചത്