താൾ:Bhashabharatham Vol1.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"നാഗങ്ങളെനിക്കു സ്വാധീനമാകണം." ആ പുരുഷനിവനോട് വീണ്ടും പറഞ്ഞു: "ഈ കുതിരയുടെ ഗുദദ്വാരത്തിലൂതിക്കൊള്ളൂ."

പിന്നെ ഉത്തങ്കൻ കുതിരയുടെ ഗുദദ്വാരത്തിൽ ഊതി. അങ്ങനെ ഊതുമ്പോൾ കുതിരയുടെ സർവ്വദ്വാരങ്ങളിൽനിന്നും അഗ്നിജ്ജ്വാലകൾ പുറപ്പെട്ടു. 150

നാഗലോകം പുകഞ്ഞുതുടങ്ങിയപ്പോൾ തക്ഷകൻ സംഭ്രമിച്ചു് അഗ്നിഭയംകൊണ്ടു വിഷണ്ണനായി കുണ്ഡലങ്ങളുമെടുത്തുഭവനത്തിൽ നിന്നു പുറത്തുവന്നുത്തങ്കനോടു പറഞ്ഞു: 151

"ഇതാ കുണ്ഡലങ്ങൾ അങ്ങു വാങ്ങിക്കൊള്ളൂ." ഉത്തങ്കനിതു മേടിച്ചു. കുണ്ഡലം കിട്ടിയിട്ട് വിചാരിക്കയും ചെയ്തു. 152

"ഇന്നാണ് ആ ഗുരുപത്നിയുടെ പുണ്യദിവസം. ഞാനോ വളരെ ദൂരത്തുമായിരിക്കുന്നു. എന്നാലെങ്ങനെ അവിടെ എത്തേണ്ടു." അവന്റെ ആ വിചാരം കണ്ടു് ആ പുരുഷൻ പറഞ്ഞു: 153

"ഉത്തങ്ക, ഈ കുതിരപ്പുറത്തു കയറിക്കൊള്ളൂ. ക്ഷണത്തിൽ നിന്നെ ഗുരുകുലത്തിലെത്തിക്കും." 154

വൻ അങ്ങനെതന്നെ ആ കുതിരപ്പുറത്തേറി കയറി ഗുരുകുലത്തേക്കെത്തി. ഗുരുപത്നി കുളിച്ചു തല വേർവിടുത്തുംകൊണ്ട് "ഉത്തങ്കൻവന്നില്ലല്ലോ" എന്നുവെച്ചു ശപിക്കുവാൻ വിചാരിച്ചു. 155

ഈ സമയത്ത് ഉത്തങ്കൻ ഗുരുകുലത്തിൽ ചെന്നു് ഉപാദ്ധ്യായിനിയെ അഭിവാദ്യം ചെയ്തു. അവൾക്കാ കുണ്ഡലങ്ങളേയും കൊടുത്തു. അവളിവനോട് പറഞ്ഞു: 156

"ഉത്തങ്ക, വേണ്ടസമയത്തു നീ വേണ്ടടത്തെത്തി. നിണക്കു സ്വാഗതം! ഉണ്ണീ, നിർദ്ദോഷിയായ നിന്നെ ഞാൻ ശപിച്ചില്ലല്ലോ. നിനക്കു ശ്രേയസ്സായി സിദ്ധിയും വരും." 157

പിന്നെ ഉത്തങ്കൻ ഉപാദ്ധ്യയനെ അഭിവാദ്യം ചെയ്തു. അവനോടുപാദ്ധ്യായൻ പറഞ്ഞു. "ഉണ്ണീ, ഉത്തങ്ക, നിണക്കു സ്വാഗതം! ഇത്ര താമസത്തിന്നു നീയെന്തു ചെയ്തു?" 158

ഉപാദ്ധ്യായനോട് ഉത്തങ്കൻ പറഞ്ഞു: "നാഗരാജാവായ തക്ഷകൻ എന്റെ ഈ കാര്യത്തിനു വിഘ്നം ചെയ്തു. അതു കൊണ്ടു ഞാൻ നാഗലോകത്തേക്കു പോയി. 159

അവിടെ വെച്ചു് ഞാൻ യന്ത്രത്തിൽ വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെയും കണ്ടു. അതിൽ കറുത്തുവെളുത്തുമാണ് നൂലുകൾ. അതെന്താണു്? അവിടെത്തന്നെ പന്ത്രണ്ട് അരമുള്ള ചക്രവും കണ്ടു. ആറു കുമാരന്മാർ അതു തിരിക്കുന്നുണ്ട്. അതെന്താണ്? ഒരു പുരുഷനെ കാണുകയുണ്ടായി. അതാരാണ്? വലുതായ ഒരു കുതിരയേയും കണ്ടു. അതേതാണ്? 160

"പോകുംവഴിക്കു ഞാനൊരു കാളയെ കണ്ടു. അതിന്റെ പുറത്തൊരു പുരുഷനുമുണ്ട്. അവനെന്നോട് ഉപചാരപൂർവ്വം "ഉത്തങ്ക, ഈ കാളയുടെ ചാണകം തിന്നൂ. അതുനിന്റെ ഉപാദ്ധ്യായൻ ഭക്ഷിച്ചിട്ടുണ്ടു്." എന്നുപറഞ്ഞു. 161

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/71&oldid=217067" എന്ന താളിൽനിന്ന് ശേഖരിച്ചത്