താൾ:Bhashabharatham Vol1.pdf/669

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആ ഭ്രാതാക്കളൊടീവണ്ണമൊപ്പം ചേർന്നൊരു കേശവൻ 19
ശിഷ്യരോടൊത്ത ഗുരുവിന്മട്ടു ശോഭിച്ചിതേററവും.
പാർത്ഥനോടു ദൃഢ,പൂല്കിയാത്രചൊല്ലിട്ടു മാധവൻ 20
യുധിഷ്ഠിരനെയർച്ചിച്ചു ഭീമമാദ്രേയരേയുമേ
അവർ പുല്ലിയമന്മാരങ്ങഭിവാദ്യംകഴിക്കവേ 21
രണ്ടു നാഴിക പോന്നോരുശേഷം ശത്രുഹരൻ ഹരി
'തിരിച്ചുകൊള്ളുകേ' ന്നായിദ്ധർമ്മഭ്രുവോടുരച്ചുടൻ 22
അഭിവാദ്യംചെയ്തു കാലു പിടിച്ച ധർമ്മവിത്തവൻ.
എഴുന്നേൽപ്പിച്ചു ഹരിയെശ്ശീർഷം ചുംബിച്ചു ധർമ്മജൻ 23
പാണ്ഡവൻ യാദവവതി കണ്ണനോടു കനിഞ്ഞുടൻ
എന്നാൽ പൊയ്ക്കൊൾകെന്നു ചൊല്ലി നന്നിയോടു യുധിഷ്ഠരൻ.
അവരായി വേണ്ടതിൻവണ്ണമിണങ്ങി മധുസുദനൻ
കൂട്ടത്തോടൊത്തൊരുവിധം പിൻതിരിപ്പിച്ച പാർത്ഥരെ 25
അമരാവതിയിന്ദ്രൻപോലരം സ്വപുരി പൂകിനാൽ.
കണ്ണു തെററുംവരെക്കണ്ണാൽ കണ്ണനെപിൻതുടർന്നവർ 26
പിന്നെച്ചിത്തംകൊണ്ടു കൂടെച്ചെന്നു കണ്ണനിൽ നന്ദിയാൽ.
പാർത്ഥരാക്കണ്ണനെപ്പാർത്തു തൃപ്തി തേടാതെ നില്ക്കവേ 27
ലോചനാനന്ദദൻ കൃഷ്ണനായവർക്കു മറഞ്ഞുപോയ്.
ഗോവിന്ദനിൽ ചിത്താമാണ്ടു കാമമൊക്കാത്തമട്ടിവർ 28
തിരിച്ചുപോന്നു നഗരമെത്തിനാർ പുരുഷർഷഭർ;
തേരോടിച്ചുടനേ കൃഷ്ണൻ ദ്വാരകയ്ക്കുനടുത്തുതേ. 29
സ്വൈരം പിൻപേ കൂടിയോരു വീരസാത്യടിയോടുമേ
ദാരുകാഖ്യൻ സൂതനോടും ചേരുമാദ്ദേവീസുതൻ 30
താർക്ഷ്യനെപ്പോലെ വേഗത്തിൽ ദ്വാരകപുരി പീകിനാൻ.
ഭ്രാതാക്കന്മാരുമൊന്നിച്ചു തിരയെപ്പാന്നു ധർമ്മജൻ 31
സുഹൃൽപരിവൃതൻ ഭ്രപൻ സ്വപുരത്തിൽ കരേറിനാൻ.
സുഹൃജ്ജനത്തെയും ഭ്രാതൃപുത്രരേയും പിരിച്ചവൻ 32
ഭ്രൗപദീദേവിയോടൊത്തു നന്ദിച്ചൂ ധർമ്മനന്ദൻ.
പരം കേശവനും തന്റെ പുരം പപക്കു രസത്തോടും 33
ഉഗ്രസേനൻതൊട്ട യദുമുഖ്യർ പൂജിപ്പതേറ്റുടൻ
വൃദ്ധനാഹുകനങ്ങച്ഛനമ്മയെന്നിവരേയുമേ 34
ബലഭദ്രനെയും കൂപ്പി നിന്നൂ കമലലോചൻ.
പ്രദ്യുമ്നസാംബനിശഠർ ചാരിദേഷ്ണൻ ഗദൻ പരം 35
അനിരുദ്ധൻ ഭാനുതൊട്ടുള്ളവരെപ്പുല്കി മാധവൻ
വൃദ്ധസമ്മതവും വാങ്ങി രികർമിണീഗൃഹമേറിനാൻ. 37

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/669&oldid=156998" എന്ന താളിൽനിന്ന് ശേഖരിച്ചത്