താൾ:Bhashabharatham Vol1.pdf/668

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കണ്ടാപ്പിതൃഷ്വസാവിന്റെ കാല്ക്കൽ കുമ്പിട്ടു കൂപ്പിനാൽ.
മൂർദ്ധാവിലവൾ ചുംബിച്ചു പോർത്തും പുല്കിയ കേശവൻ 3
തന്റെ സേദരിയെച്ചെന്നു കണ്ടു കണ്ണൻ പുകഴ്ന്നവൻ.
അവളോടു ഹൃഷീകേശൻ പ്രീതിബാഷ്പസമന്വിതം 4
ശ്രേഷ്ഠമായിഷ്ടമായ് തത്ഥ്യമായിബ് ഭംഗ്യാ ചുരുക്കമായ്
പറഞ്ഞൂ ഭഗവാൻ ഭദ്രസുഭദ്രയൊടു സാദരം. 5
സ്വജനത്തോടുരപ്പാനായി വൾ ചൊന്നതു കേട്ടവൻ
സൽക്കാരവും വന്ദനവും സാദരം സ്വീകരിച്ചവൻ 6
അനുവാദം വാങ്ങിയേററമഭിനന്ദിച്ചു മാധവൻ
പാഞ്ചാലിയെച്ചെന്നു കണ്ടു ധൗമ്യനേയും ജനാർദ്ധനൻ. 7
വന്ദിച്ചുവിധിയാംണ്ണം ധൗമ്യനെപ്പരുഷോത്തമൻ
കൃഷ്ണയെസ്സാന്ത്വനം ചെയ്തു കൃഷാണൻ യാത്രപറഞ്ഞുടൻ. 8
ഭ്രാതാക്കളെച്ചെന്നു കണ്ടൂ പാർത്ഥനോടൊത്തു സാത്തമൻ
ഉമ്പരോടുമ്പർകോൻപോലെയൈവർ സോദരരൊത്തവൻ 9
യാത്രയ്ക്കു വേണ്ടും കർമ്മങ്ങളത്രയും ഗരുഡദ്ധ്വജൻ
ചെയ് വാൻ കളിച്ചു ശുചിയായലങ്കാരമണിഞ്ഞുടൻ. 10
ദേവബ്രാഹ്മണപൂജാദി ചെയ്തു യാദവപുംഗവൻ
പുഷ്പമന്ത്രനമസ്കാരചന്ദനാദികളാൽ പരം `11
സർവ്വകർമ്മങ്ങളും ചെയ്തു പുറപ്പെട്ടു ജഗൽപതി
പോന്നപ്പുറത്തുള്ള പടി കടന്നു യദുനായകൻ. 12
ദദ്ധ്യക്ഷതഫലത്തോടും സ്വസ്തി ചൊല്ലിച്ച വിപ്രരെ
വിത്തദാനങ്ങളും ചെയ്തു വലംവെച്ചിട്ടുകേശവൻ, 13
ശംഖ ചക്ര ഗദാ ശാർങ് ഗാദ്യായുധങ്ങളിയന്നഹോ!
ഗരുഡദ്ധ്വജമായീടും പൊന്മണിത്തേരിലേറിനാൻ. 14
ശുഭമോം പക്കവും നാളുമപ്രകാരം മുഹുർത്തവും
പാർത്തിറങ്ങീ പങ്കജാക്ഷൻ ശൈബ്യസുഗ്രീവവാഹനൻ. 15
കൂടെക്കേറീ നന്ദിയോടുകൂടെബ് ഭ്രപൻ യുധിഷ്ഠിരൻ
തേൻ നടത്തും ദാരകനാം സൂതനേ മാററിയങ്ങനെ 16
കടിഞാണതു താൻതന്നെ പിടിച്ചു ധർമ്മനന്ദൻ.
ഒപ്പം കേറീട്ടർജ്ജുനൻ പൊൻ പിടിവെഞ്ചാമരം പരം 17
മഹത്തൊന്നും മഹാബാഹു വീശിക്കൊണ്ടാൻ പ്രദക്ഷീണം.
അവ്വണ്ണമേ ഭീമനുമാ മാദ്രീപുത്രരുമൊപ്പമേ 18
ഋത്വികപൂരോഹിതയുതം കണ്ണനെപ്പിൻതുടർന്നുതെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/668&oldid=156997" എന്ന താളിൽനിന്ന് ശേഖരിച്ചത്