താൾ:Bhashabharatham Vol1.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
132
അനുക്രമണികാപർവ്വം

ഏവമത്രേ ഭാരതത്തിൽ കേവലം പർവ്വസംഗ്രഹം
പതിനെട്ടങ്ങൊത്തുചേർന്നിതാക്ഷൗഹിണി രണത്തിനായ് 379

ആ മഹാഘോരമാം യുദ്ധം നടന്നൂ പതിനെട്ടുനാൾ
നാലു വേദങ്ങളുംഗോപനിഷത്തൊത്തറിവോനുമേ 380

ഈയാഖ്യാനമറിഞ്ഞീടാതൊരു പണ്ഡിതനായ്‌വരാ
അർത്ഥശാസ്ത്രമിതെന്നല്ല ധർമ്മശാസ്ത്രമിതുത്തമം 381

കാമശാസ്ത്രമിതാം വ്യാസശ്രീമഹർഷിവിനിർമ്മിതം
ഈബ്ഭാരതം കേൾക്കിലന്യശ്രാവ്യകാവ്യം രചിച്ചിടാ 382

കുയിൽനാദം കേൾക്കിലുഗ്രദ്ധ്വാംക്ഷദ്ധ്വനി കണക്കിനെ
ഇതിഹാസമിതിന്മേൽനിന്നുതിരും കവിബുദ്ധികൾ 383

പഞ്ചഭൂതത്തിൽനിന്നിപ്രപഞ്ചസൃഷ്ടിത്രയപ്പടി
ഈയാഖ്യാനം വിഷയമായ് പുരാണം നില്പു വിപ്രരേ! 384

അന്തരീക്ഷം വിഷയമായ് നാൽവഴിപ്രജപോലവേ
ക്രിയാഗുണങ്ങൾക്കൊക്കേയുമീയൊരാഖ്യാനമാശ്രയം 385

സർവ്വേന്ദ്രിയങ്ങൾക്കുമന്തഃകരണക്രിയപോലവേ.
ഈയാഖ്യാനത്തിലൊക്കാത്ത കഥയൊന്നില്ല ഭൂമിയിൽ 386

ആഹാരമൊന്നുമില്ലാതെ ദേഹനില്പുകണക്കിനെ
ഈയാഖ്യാനം കവിവരർക്കേവർക്കുനപജീവനം 387

അഭിവൃദ്ധിക്കു മോഹിപ്പോർക്കഭിജാതേശ്വരൻ പടി.
ഇക്കാവ്യത്തിലുമേ മെച്ചമാക്കാൻ കവികളില്ലിഹ 388

സൽഗൃഹസ്ഥനിലും മറ്റുള്ളാശ്രമം മൂന്നുമാംവിധം

നിങ്ങൾക്കു ധർമ്മമതിലുദ്യമമാർന്നിടട്ടേ-
യിങ്ങൊന്നിതേ പരഗതിക്കു തുണയ്ക്കയുള്ളൂ
അർത്ഥാംഗനാദികൾ മിടുക്കൊടിണക്കിയാലു-
മാപ്തസ്ഥിതിക്കുതകിടാ നിലനില്ക്കയില്ലാ. 389

ദ്വൈപായനച്ചൊടിയിൽനിന്നുയരെപ്പരപ്പിൽ-
പ്പാപാപഹം സുകൃതദം പരമം വിശുദ്ധം
ഈബ്ഭാരതം കിമപി കേൾപ്പവനെന്തിനെന്നാ-
ലാപ്പുഷ്കരപ്രഥമതീർത്ഥജലാഭിഷേകം? 390

ഇന്ദ്രിയം വഴിയായ് വിപ്രൻ പകൽ ചെയ്യുന്ന പാതകം
അന്തിക്കിബ്ഭാരതം വായിച്ചെന്നാലൊക്കെ നശിച്ചിടും. 391

മനോവാക്കായവഴിയായ് രാത്രി ചെയ്യുന്ന പാതകം
പുലർച്ചയ്ക്കീബ്ഭാരതം വിയിച്ചാലാശു നശിച്ചുപോം. 392

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/57&oldid=209796" എന്ന താളിൽനിന്ന് ശേഖരിച്ചത്