താൾ:Bhashabharatham Vol1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊൻകൊണ്ടു കൊമ്പുകൾ പൊതിഞ്ഞ പശുക്കൾ നൂറു
വേദജ്ഞാനറിവെഴും ദ്വിജനേകുവോനും
ഇപ്പുണ്യ മഹാഭാരതകഥ കേൾക്കുവോനു-
മീരണ്ടുപേർക്കുമുതുകുന്ന ഫലം സമാനം. 393

ആഖ്യാനം പരമിതു വൻപൊരുൾപ്പരപ്പാ-
ർന്നുൾക്കള്ളേണ്ടതിലഘു പർവ്വ സംഗ്രഹത്തെ
മുൻകേൾപ്പോർക്കലമവഗാഹമാം പ്ലവത്തെ-
ക്കൈക്കൊണ്ടാൽ കടലലയിങ്കലെന്നപോലെ 394


പൗഷ്യപർവ്വം


3. പൗഷ്യചരിതം

ഇന്ദ്രന്റെ വളർത്തു പട്ടിയായ സരമ ജനമേജയനെ ശപിക്കുന്നു.ആ ശാപത്തിൽനിന്നു മുക്തി നേടാനുള്ള ജനമേജയന്റെ ശ്രമം. അപോദപുത്രനായ ധൗമ്യന്റേയും അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാരുടേയും കഥ.ഇവരിൽ മൂന്നാ മത്തേവനായ വേദന്റെ ശിഷ്യനായ ഉത്തങ്കൻ ഗുരുദക്ഷിണയ്ക്കുവേണ്ടി കുണ്ഡലം കൊണ്ടുവരുന്നതിനു പൗഷ്യരാജാവിന്റെ അടുക്കലേക്കു പോകുന്നു.കുണ്ഡലവും കൊണ്ട് മടങ്ങുന്ന വഴിക്കു തക്ഷകൻ ആ കുണ്ഡലം അപഹരിക്കുന്നു.വളരെ കഷ്ടപ്പെട്ടു്,കുണ്ഡലം വീണ്ടെടുത്ത് ഉത്തങ്കൻ ഗുരുദക്ഷിണ നിർവ്വഹിക്കുന്നു്. തന്നെ അത്രയധികം ക്ലേശിപ്പിച്ച തക്ഷകന്റെ വംശവിച്ഛേദം വരുത്തണമെന്ന് ഉദ്ദേശിച്ച ഉത്തങ്കൻ സർപ്പസത്രം നടത്താൻ ജനമേയനെ പ്രേരിപ്പിക്കുന്നു.

സൂതൻ പറഞ്ഞു.

പരീക്ഷീത്തിന്റെ പുത്രനായ ജനമേജയൻ സഹോദന്മാരോടുകൂടി കുരുക്ഷേത്രത്തിങ്കൽവെച്ചു ദീർഗ്ഘസത്രം ചെയ്തിരുന്നു. അവന്റെ സഹോദരന്മാർ ശ്രൂതസേനൻ,ഉഗ്രസേനൻ,ഭീമസേനൻ എന്ന മൂന്നു പേരായിരുന്നു.അവർ സത്രം കഴിച്ചു വരുമ്പോൾ ഒരു സാരമേയം അവിടെ കടന്നു ചെന്നു. 1

ജനമേജയന്റെ സഹോദരന്മാർ പ്രഹരിച്ചതിനാൽ അവൻ കരഞ്ഞുകൊണ്ടു് അമ്മയുടെ അടുക്കൽ ചെന്നു. 2

അവൻ കരയുമ്പോൾ എന്താണു കരയുന്നതു് ആരാണ് അടിച്ചതെന്നമ്മ ചോദിച്ചു. 3

ഇതു കേട്ടിട്ട് "ജനമേജയന്റെ സഹോദരന്മാരെന്നെ അടിച്ചു" ​എന്നവനമ്മയോടു പറഞ്ഞു. 4

"നീയവിടെ അടിക്കുവാൻ തക്ക തെറ്റു ചെയ്തിരിക്കും"എന്നമ്മ മറുപടി പറഞ്ഞു. 5

"ഒരുതെറ്റും ഞാൻ ചെയ്തിട്ടില്ല,ഹവിസ്സു നോക്കീട്ടുമില്ല,നക്കീട്ടുമില്ല," എന്നവനമ്മയോടു വീണ്ടും പറഞ്ഞു. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/58&oldid=209960" എന്ന താളിൽനിന്ന് ശേഖരിച്ചത്