താൾ:Bhashabharatham Vol1.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പർവ്വസംഗ്രഹപർവ്വം

2.പർവ്വസംഗ്രഹം

കഥ ചുരുക്കിപ്പറയുന്ന കൂട്ടത്തിൽ നാമനിർദ്ദേശചെയ്ത 'സമന്തപഞ്ചക'ത്തപ്പറ്റി കൂടുതൽ വിവരങ്ങൾ പറഞ്ഞുകേട്ടാൽക്കൊള്ളാമെന്നു മഹർഷിമാർ ആവശ്യപ്പെട്ടതനുസരിച്ചു് സൂതൻ,പരശുരാമൻ ക്ഷത്രിയവംശം മുടിച്ചുനിർമ്മിച്ചതാണു് ഈ സമന്തപഞ്ചകമെന്നു മറുപടി പറയുന്നു. 'അക്ഷൗണഹിണി'യുടെ വിവരണം. മഹാഭാരതത്തിലെ ഓരോ പർവ്വത്തിലും അടങ്ങീട്ടുള്ള അദ്ധ്യായങ്ങളുടെയും ശ്ലോകങ്ങളുടെയും കണക്കു്. ഓരോ പർവ്വത്തിലേയും കഥാസംക്ഷേപം. ഗ്രന്ഥമഹാത്മ്യവും ഫലശ്രുതിയും.

ഋഷികൾ പറഞ്ഞു
സമന്തപഞ്ചകമേതെന്നോതീലേ സൂതപുത്ര, നീ?
അതിൻ യഥാർത്ഥതത്ത്വങ്ങൾ കേൾക്കാൻ ഞങ്ങൾക്കൊരാഗ്രഹം.

സൂതൻ പറഞ്ഞു
കേൾപ്പിൻ വിപേന്ദ്രരേ, ചൊല്ലും സൽപുണ്യകഥയൊക്കെയും
സമന്തപഞ്ചകാഖ്യാനം ശ്രവിപ്പിൻ സാധുശീലരേ! 2

ശസ്രൂഭൃൽപ്രവരൻ1രാമൻ ത്രേതാദ്വാപരസന്ധിയിൽ
പലവട്ടം ക്ഷത്രവംശം മുടിച്ചാൻ കോപകാരണാൽ. 3

സ്വവീര്യത്താൽ ക്ഷത്രവംശമൊടുക്കീട്ടഗ്നിസന്നിഭൻ
സമന്തപഞ്ചകേ തീർത്താനവനഞ്ചു നിണക്കയം. 4

അതിക്രോധത്തൊടാ രക്തഹ്രദമഞ്ചിലുമായവൻ
പിതൃക്കൾക്കു നിണംകൊണ്ടു തർപ്പിച്ചാനെന്നു കേൾപ്പു ഞാൻ.5
പിതൃക്കൾ ചെന്നൃചീകാദ്യരഥ രാമനോടോതിനാർ.

പിതൃക്കൾ പറഞ്ഞു
രാമ, നിങ്കൽ പ്രീതരായ് നാം ഹേ, മഹാഭാഗ,ഭാർഗ്ഗവ! 6
പിതൃഭക്തിയിനാലും നിൻ പുതുവീര്യത്തിനാലുമേ.
വരം കൈക്കൊൾക നന്നായിവരും തവ മഹാദ്യുതേ! 7

രാമൻ പറഞ്ഞു
എന്നിൽ പിതൃക്കൾ സന്തോഷിച്ചിന്നനുഗ്രാഹ്യനാകിൽ ഞാൻ
കോപം പൊറാഞ്ഞിഹ ക്ഷത്രഭൂപവംശം മുടിച്ചതിൽ 8

ഉദിച്ച പാപം തീരേണമിതെനിക്കിഷ്ടമാം വരം.
ഈയെൻ കയങ്ങൾ തീർത്ഥങ്ങളായി നില്കേണമൂഴിയിൽ. 9

സൂതൻ പറഞ്ഞു
ഏവമായ്‌വരുമെന്നോതീട്ടവനോടാപ്പിതൃക്കളും
ക്ഷമിക്കെന്നു നിഷേധിച്ചു2 ശമിച്ചാനഥ രാമനും. 10

ചോരക്കയങ്ങൾക്കരികിൽ ചേരും പുണ്യപ്രദേശമാം
സമന്തപഞ്ചകമിതു സമസ്തജനകീർത്തിതം. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/35&oldid=205686" എന്ന താളിൽനിന്ന് ശേഖരിച്ചത്