താൾ:Bhashabharatham Vol1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏതേതു ലക്ഷണത്തോടേതേതു ദേശമിരിക്കുമോ
അതാതിൻ പേരതിന്നോതുകിതി ചൊൽവൂമനീഷികൾ. 12

കലിയും ദ്വാപരവുമായ്ക്കലരും സന്ധിയിങ്കലായ്
സമന്തപഞ്ചകത്തുണ്ടായ് കരുപാണ്ഡവസംഗമം. 13

അതിധർമ്മിഷ്ഠമായ് ഭൂമി സ്ഥിതികേടറ്റൊരാ സ്ഥലേ
പതിനെട്ടെത്തി യുദ്ധം ചെയ്‌വതിനക്ഷൗഹിണിപ്പട. 14

ഇടഞ്ഞവിടെവെച്ചിട്ടാപ്പടയൊക്കെ മുടിഞ്ഞുപോയ്
ഇതാണവിടെയെന്നുണ്ടായതാര്യദ്വിജമുഖ്യരേ! 15

പുണ്യരമ്യസ്ഥലമതു വർണ്യമെന്നറിയിച്ചു ഞാൻ
ലോകത്രയത്തിൽ പ്രഥിതമാകുവാനുള്ള ഹേതുവും; 16

ഇതേവമുരചെയ്തേൻ ഞാൻ ക്ഷിതിദേവവരിഷ്ഠരേ!

ഋഷികൾ പറഞ്ഞു
സൂതസൂനോ, ഭവാനക്ഷൗഹിണിയെന്നോതിയില്ലയോ? 17

അതിന്റെ വിവരം കേൾക്കുന്നതിനുണ്ടിങ്ങൊരാഗ്രഹം.
ആന തേരാൾ കുതിരകൾതാനങ്ങക്ഷൗഹിണിക്കിഹ 18

കണക്കായെത്രയെന്നോതീടേണം, നീ വിജ്ഞനല്ലയോ?

സൂതൻ പറഞ്ഞു
ഒരു തേരാനയൊന്നഞ്ചു വെറും കാലാൾ ഹയത്രയം 19

ഇത്ഥമൊത്താലതിന്നോതും പത്തിയെന്നറിവുള്ളവർ.
പത്തി മൂന്നൊക്കുകളിൽ സേനാമുഖമെന്നോതുമേ ബുധർ 20

മൂന്നു സേനാമുഖം കൂടിയെന്നാലോ ഗുല്മമെന്നു പേർ.
മൂന്നു ഗുല്മം ഗണം മൂന്നു ഗണം ചേർന്നതു വാഹിനി 21

മൂന്നു വാഹിനിയൊന്നിച്ചു ചേർന്നാൽ പൃതനയെന്നു പേർ.
ചമ മുപ്‌പൃദതനായോഗം, ചമ മൂന്നാണനീകിനി 22

നൂറനീകിനി കൂടീടിലൊരക്ഷൗഹിണിയെന്നു പേർ.
അക്ഷൗഹിണിക്കു ഗണിതദക്ഷർ കണ്ട കണിക്കിഹ 23

ഇരുപത്തോരായിരവുമെണ്ണൂറ്റെഴുപതും രഥം
ആനക്കണക്കുമീവണ്ണംതാനല്ലോ പറയാമിഹ. 24

നൂറായിരം പിന്നെയൊൻപതിനായിരമതിൽ പരം
മൂന്നൂറുമൻപതും കാലാൾപ്പടയ്ക്കുള്ള കണക്കിഹ. 25

അറുപത്തയ്യായിരത്തിയറുനൂറൊത്ത പത്തു താൻ
ശരിയായിക്കുതിരകൾക്കറിയാമേ കണക്കിഹ. 26

ഇതു ഞാൻ വിസ്തരിച്ചോതിയിതുതാൻ മുനിമുഖ്യരേ!
അക്ഷൗഹിണ്യാഖ്യയാൽ സംഖ്യാസൂക്ഷ്മവിത്തുകൾ ചൊൽ-

കരുപാണ്ഡുപ്പടകളീയൊരു സംഖ്യാസൂക്ഷ്മവിത്തുകൾ ചൊൽ-
കരുപാണ്ഡുപ്പടകളീയൊരു സംഖ്യപ്പടിക്കഹോ! [വതും.
പതിനെട്ടക്ഷൗഹിണിയാ ക്ഷിതിയിൽകൂടി വിപ്രരേ! 28

അവിടെക്കൂടുമാസ്സൈന്യമവിടെത്തന്നെ തീർന്നുപോയ്

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/36&oldid=205739" എന്ന താളിൽനിന്ന് ശേഖരിച്ചത്