താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
137

ക്കണ്ടു ഭയാൎത്തരായി വനദേവതമാർ പാഞ്ഞുകളഞ്ഞു. തൽക്ഷണം മായാമയവും രത്നഖചിതവും ദിവ്യവും ഖരഖരനിസ്വനത്തോടുകൂടിയതുമായ രാവണന്റെ മഹാരഥം അവിടെ ദൃശ്യമായി. മഹൽസ്വനനായ അവൻ കഠിനമായി ഭത്സിച്ചുംകൊണ്ടു്, ക്ഷണത്തിൽ ജാനകിയെ ഒക്കിൽ എടുത്തുവെച്ചു് തേരിൽ കയററി. രാവണനാൽ പീഡിക്കപ്പെട്ട യശസ്വിനിയായ സീതയാവട്ടെ, ദുസ്സഹമായ ദുഃഖത്തോടെ ഹ! രാമ! ഹ! ഹ! രാമ! എന്നിങ്ങിനെ രോദനം ചെയ്തു. നാഗേന്ദ്രതരുണിയെപോലെ രാവണബാഹുക്കളിൽ അകപ്പെട്ടു പിടയ്ക്കുന്ന അകാമയായ അവളെ കാമാന്ധനായ രാവണൻ അപഹരിച്ചു് ആകാശത്തിലേക്കുല്പതിച്ചു. രാക്ഷസേശ്വരനാൽ ആകാശമാൎഗ്ഗത്തൂടെ കവൎന്നുകൊണ്ടുപോകപ്പെട്ട ജനകജ, ആതുരചിത്തയായി മുറവിളിച്ചുകൊണ്ടേയിരുന്നു. ഹ! ലക്ഷ്മണ! ഹ! ഹ! മഹാബാഹൊ! ഗുരുചിത്തപ്രസാദക! ദുഷ്ടാഗ്രണിയായ ഈ രാക്ഷസൻ ഇതാ എന്നെ വഞ്ചിച്ചുകൊണ്ടുപോകുന്നു. ഇതു ഭവാൻ അറിയുന്നില്ലെ? ഹെ! രാഘവ! ധൎമ്മാൎത്ഥമായി അങ്ങുന്നു് ഉൽകൃഷ്ടസുഖങ്ങളേയും ജീവനെത്തന്നെയും പരിത്യജിക്കുന്നവനാണല്ലൊ. അങ്ങയുടെ പ്രാണവല്ലഭയായ എന്നെ അപഹരിച്ചുകൊണ്ടുപോകുന്ന ഈ കൃത്യത്തെ അങ്ങുന്നു കണ്ടുംകൊണ്ടിരിക്കയാണൊ. ഹെ! പരന്തപ! അവിനീതരെ ദണ്ഡിക്കുന്നവനാണല്ലൊ നിന്തിരുവടി. എന്നാൽ മഹാപാപിയായ ഈ രാവണനെ നിന്തിരുവടി ശാസിക്കാത്തതെന്താണു്? ദുഷ്കൎമ്മങ്ങൾക്കുള്ള ഫലം പെട്ടന്നു ദൃശ്യമാകുന്നില്ല. സസ്യങ്ങൾക്കു ഫലപ്രാപ്തിയെന്നപോലെ, കാലം വരുമ്പോൾ തക്ക ഫലം അവയ്ക്കു സിദ്ധിക്കും നിശ്ചയം. ഹേ! രാവണ! കാലോപഹതനായ നീ, ഈ ചെയ്ത ദുരിതകൎമ്മത്തിന്നു്, പ്രാണാപായമാകുന്ന ഘോരഭയം, രാമങ്കൽനിന്നും നിനക്കു സിദ്ധിക്കട്ടെ. ഹ! കൈകേയി! ധൎമ്മാത്മാവും യശസ്വിയുമായ രാമന്റെ ധൎമ്മപത്നി അപഹൃതയാകമൂലം, ബന്ധുജനങ്ങളോടുകൂടി ഭവതിയും ഇപ്പോൾ കൃതാൎത്ഥയായല്ലൊ. ജനസ്ഥാനത്തിൽ പുഷ്പിച്ചു നില്ക്കുന്ന ഹേ! കൎണ്ണികാരതരുക്കളെ! ഇതാ ഞാൻ നിങ്ങളോടു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/142&oldid=203531" എന്ന താളിൽനിന്ന് ശേഖരിച്ചത്