താൾ:Bhasha deepika part one 1930.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ii
പ്രൈമറിസ്കൂളിൽ നാലാം ക്ലാസ്സിലെ പാഠപദ്ധതിയനുസരിച്ചു് ലളിതഭാഷയിൽ രചിച്ചിട്ടുളള ഈ പുസ്തകം വിദ്യാർത്ഥികൾക്കു് അന്യസഹായം കൂടാതെ സ്വമേധയായി വായിച്ചുമനസ്സിലാക്കാവുന്നതാണു്.അധ്യാപകന്മാർക്കു് ഈചെറുഗ്രന്ഥം ഒരു മാർഗ്ഗദർശിയായിരിക്കുമെന്നുളളതിനും സംശയമില്ല.

അധ്യാപകന്മാർക്കു് ട്രെയിനിംഗ്സ്കൂളുകളിൽ ശിക്ഷാക്രമപരിശീലനം ആരംഭിക്കുന്നതിനുമുമ്പു് ബാലന്മാരെ വ്യാകരണം അഭ്യസിപ്പിച്ചിരുന്നതു് പ്രായേണ"തത്വങ്ങളിൽ നിന്നു*ഉദാഹരണങ്ങളിലേയ്ക്കു്" എന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണു്. എത്ര പ്രഗത്ഭതയുളള ഉപാധ്യായനായിരുന്നാലും ഈ രീതി തുടർന്നാൽ ബാലമനസ്സിൽ ഈ വിഷയത്തിൽ ഏറെക്കുറെ ഒരു വിരസത ജനിപ്പിക്കുന്നതിനേ ഇടയുളളു. എന്നാൽ വ്യകരണതത്വങ്ങൾ ഭാഷയെ പിൻതുടരുന്നതേയുളളൂ എന്ന പരമാർത്ഥത്തെ ആധാരമാക്കിയുളള"ഉദാഹരണങ്ങളിൽ നിന്നു തത്വങ്ങളിലേയ്ക്കു്" എന്ന പന്ഥാവിനെ സ്വീകരിച്ച് ഭാഷാദീപികാകർത്താവു് രചിച്ചിട്ടുളള ഈ പുസ്തകം ബാലവിദ്യാർകൾക്കു വളരെ ഉപയോഗപ്രദമായിരിക്കുന്നതാണു്.

(ഒപ്പു്) കെ.പത്മനാഭപിളള B.A.L.T. ഹെഡ്മാസ്റ്റർ ഇംഗ്ലീഷ് ഹൈസ്കൂൾ,

ഇരണിയൽ }

31-11-1104










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/5&oldid=156420" എന്ന താളിൽനിന്ന് ശേഖരിച്ചത്