താൾ:Bhasha deepika part one 1930.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാദീപിക.

ഒന്നാം ഭാഗം.

-ഓം-

"സത്യമുണ്ടാകുക കാരണം വിത്തുകൾ
സത്യമായി വിളയുന്നു ഭൂമിയിൽ;
സത്യമെല്ലാർക്കും കാരണ,മോർത്താലും
സത്യമല്ലോ ജഗത്തിങ്കലീശ്വരൻ". 
കൃഷിപ്പാട്ടു്(മൂന്നാം പാദം)

ഒന്നാം പ്രകരണം.

പാഠം 1.

"ശ്രീചിത്തിരതിരുനാൾ, വിലസട്ടെ,ദീർഘകാലം, തിരുമനസ്സുകൊണ്ടു്,സുഖമായ്, മഹാരാജാ."-ഈ വാക്കുകൾ എഴുതിയിരിക്കുന്ന മുറയ്ക്കുതന്നെ ചേർത്തുവായിക്കുമ്പോൾ ഒരു യോജിപ്പില്ലാതെ വരുന്നു. എന്നാൽ, അവയെത്തന്നെ യോജിപ്പുവരത്തക്കവണ്ണവും ഉചിതമായും ചേർക്കാം:- "ശ്രീ ചിത്തിരതിരുനാൾ മഹാരാജാ തിരുമനസ്സുകൊണ്ടു് ദീർഘകാലം സുഖമായ് വിലസട്ടെ".-ഇപ്പോൾ പൂർണ്ണമായ ഒരർത്ഥവും ഇതിനു തോന്നുന്നുണ്ടു്.

സൂത്രം.൧. ഒരു പൂർണ്ണമായ അർത്ഥം തോന്നത്തക്കവണ്ണം ഉചിതമായ വിധത്തിൽ ചേർക്കപ്പെടുന്ന പദങ്ങ(വാക്കുകൾ)ളുടെ കൂട്ടത്തിനു വാക്യം എന്നു പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/6&oldid=156421" എന്ന താളിൽനിന്ന് ശേഖരിച്ചത്