താൾ:Bhasha deepika part one 1930.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18

പാഠം 17.

താഴെ എഴുതുന്ന വാക്യങ്ങളിൽ 'നിങ്ങൾ' എന്നു സർവ്വനാമത്തിന് എന്തെല്ലാം വിധത്തിൽ രൂപഭേദം വന്നിരിക്കുന്നു എന്നു സൂക്ഷിക്കുക.

൧.വിദ്യാർത്ഥികളേ!നിങ്ങൾ ശ്രദ്ധിച്ചു പഠിക്കുവിൻ. ൨.അന്യന്മാർ നിങ്ങളെ കണ്ടു സന്തോഷിക്കും. ൩.അവർ നിങ്ങളോട് സ്നേഹമായ് പെരുമാറും. ൪.അതുനിമിത്തം നിങ്ങൾക്ക് സന്തുഷ്ടി സിദ്ധിക്കും. ൫.ഇന്നാട്ടിന് നിങ്ങളാൽ നന്മ ലഭിക്കും. ൬.തൻമൂലം നിങ്ങളുടെ കീർത്തിവർദ്ധിക്കും. ൭.ഇങ്ങനെ നിങ്ങളിൽ ഈശ്വരകടാക്ഷവും ഉണ്ടാകും.

ഈ രീതിക്ക് 'ഞാൻ' എന്ന പദത്തെയും മറ്റുപദങ്ങളോടു സംബന്ധിച്ചാലുണ്ടാകുന്ന രൂപഭേദങ്ങളെ നോക്കാം. ൧. ഞാൻ ഇങ്ങോട്ടുവരികയായിരുന്നു. ൨.എന്നെ അവൻ വിളിച്ചു. ൩.എന്നോട് ഒരു കാര്യം പറഞ്ഞു. ൪.എനിക്ക് അതുപോലെ നടത്താൻ സാധിച്ചു. ൫. എന്നാൽ സാധ്യമല്ലെന്ന് ആദ്യം വിചാരിച്ചിരുന്നു. ൬.എന്റെ ധർമ്മം ഞാൻ നടത്തി. ൭.എന്നിൽ അവനു സ്നേഹം ജനിച്ചു.

സൂത്രം ൨൩. മറ്റുപദങ്ങളോടുള്ള സംബന്ധത്തെ കാണിക്കുന്നതിനായ്, നാമത്തിൽ ചെയ്യുന്ന രൂപഭേദത്തിനാ വിഭക്തി എന്ന് വ്യാകരണത്തിൽ പേർ കൊടുത്തിരിക്കുന്നു.

സൂത്രം ൨൪. വിഭക്തികൾ ഏഴെണ്ണമുണ്ട്. അവയ്ക്ക് നിർദ്ദേശിക, പ്രതിഗ്രാഹിക, സംയോജിക, ഉദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/23&oldid=156404" എന്ന താളിൽനിന്ന് ശേഖരിച്ചത്