താൾ:Bhasha deepika part one 1930.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19
ശിക, പ്രയോജിക, സംബന്ധിക, ആധാരിക, എന്നിങ്ങനെ മുറയ്ക്കുപേരുകൾ. സൂത്രം ൨൫.ലിംഗം, വചനം, വിഭക്തി എന്നീ മൂന്നിനേയും ആശ്രയിച്ചാണ് നാമങ്ങൾക്കു രൂപഭേദങ്ങളുണ്ടാകുന്നത്.

അഭ്യാസം 17

രാമൻ, സീത, അവൾ, പുസ്തകം, ബാലി, ഹേതു എന്നീ നാമങ്ങളുടെ വിഭക്തി രൂപങ്ങൾ മുറയ്ക്കെഴുതുക.

പാഠം 18.

"പൂരു, ശർമ്മിഷ്ഠയുടെ ഒരു പുത്രനാണ്. പുത്രന്മാരിൽ ഇളയവനാകുന്നു ഇദ്ദേഹം.യയാതിയാണ് ഇദ്ദേഹത്തിന്റെ പിതാവ്. പൂരു, പിതാവിന്റെപക്കൽ നിന്നു വാർദ്ധക്യത്തെ വാങ്ങി. അതിനുപകരം തന്റെ യൗവനത്തെ കൊടുത്തു."

ഈ അഞ്ചു ഒറ്റവാക്യങ്ങളേയും ഒരു വലിയ വാക്യത്തിലാക്കിരിക്കുന്നതു നോക്കുക:-"ശർമ്മിഷ്ഠയുടെ ഇളയപുത്രനായ പൂരു, പിതാവായ യയാതിയുടെ വാർദ്ധക്യം വാങ്ങീട്ടു പകരം തന്റെ യൗവനത്തെ കൊടുത്തു." ഇതുപോലെ അഞ്ചാം അഭ്യാസത്തിലെ ഒന്നാമതു പറഞ്ഞിരിക്കുന്ന ചെറു വാക്യങ്ങളെ ഒന്നിച്ചു കലർത്തി ഒരു വാക്യമാക്കി നോക്കാം.

"പിന്നീടൊരു മഹർഷിയായിത്തീർന്ന വാന്മീകി, ജനനംകൊണ്ട് ഒരു ബ്രാഹ്മണനായിരുന്നുവെങ്കിലും, ബാല്യത്തിലേ മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെടുകയാൽ, ഒടുവിൽ പെരുംകള്ളനായി, കൊള്ളയും കൊലയുംകൊണ്ടു ജീവിച്ച് ഭാര്യാപുത്രാദികളെ രക്ഷിച്ചുപോന്നു."

സൂത്രം ൨൬. അനേകം ചെറിയവാക്യങ്ങളെ ഒന്നിച്ചുകലർത്തി വലിയഒരു വാക്യമാക്കാവുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/24&oldid=156405" എന്ന താളിൽനിന്ന് ശേഖരിച്ചത്