ഭാഷാചന്വുക്കൾ <POEM>ശുനാസീരസുതപ്രഖ്യ-വില്ലാളികുലസങ്കുലം ; കുലഞ്ഞുലാവും താർവല്ലി നിറയും ചാരുനിഷ് കുടം; (2) കുടംനിറയെ നീർകോരി-ക്കന്യകാസിക്തപൂമരം ; മരന്ദകളയാ വാചാ സല്ലപൻ പലദന്വതി ; (3) പതിതൈസ്സങ്ഗമപ്പാലേ കളയും ദ്വിജഭാസുരം ;
സുരമഞ്ജുഗിരാമൊപ്പം വഴങ്ങാതെ വധൂപ്രഭം ;"(ഇത്യാദി)(4)
പ്രസ്തുതവർണ്ണനത്തിൽ പല പ്രാചീനഗദ്യഭേദങ്ങൾകാണ്മാനുണ്ട്. മാതൃക കാണിക്കുവാൻ ചില വരികൾ ഉദ്ധരിച്ചുകൊള്ളുന്നു.
ഗദ്യം:-
<POEM>"ആടകംകൊണ്ടു നിർമ്മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം; ചോടചകല1നെ നിൻറു തൊടുവതിനെൻറപോലെ
മാട2ളമുയർന്തുനിൻറു മാടങ്കൾ വിളങ്കുമേടം ; വാട3കൊൾകേതകത്തിൻ വാരണികുതമംതോറും പാടിനിന്റളികുലങ്കൾ പറന്തുപോയ് നിരന്വുമേടം ;
കോ4ടണിമുകമുലാവും കുഞ്ചരം മതം ചുരത്തി-
പ്പേടിയാമാറും ചുറ്റും പെരുമാറി നില്ക്കു മേടം ; കേടകത്തില്ലയാത കിങ്കരവീരർ ചെൻറു
കേടകം വാളൊടേന്തിക്കേളിയിൽ നടക്കുമേടം ;
1.ഷോഡശകലൻ=ചന്ദ്രൻ, 2.മാടു്=പർവതം 3.വാടൃ=സൗരഭ്യം 4 കോട്=കൊമ്പ്
38

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.