ഭാഷാചമ്പുക്കൾ
1.ചന്ദ്രൻ-
"ഉന്നിദ്രാഭം നിശായാമുഡു വിതതി പുഴ- ന്നന്തരിക്ഷപ്പരപ്പിൽ- ച്ചിന്നിത്തൂവെണ്ണിലാവാൽക്കുളിരരുളി വിരാ- ജിച്ചു രാകാശശാങ്കൻ; തന്നിഷ്ടപ്പെട്ട കോടി പ്രജകളുടെ നടു- ക്കുദ്യശ:ശ്രീ കളിക്കും മന്നിൽ ശ്രീമൂലരാജൻ തിരുവടി നിതരാം വാഴ്ച കൊളിളുന്ന പോലെ." (1)
2.മഹാരാജാവുതിരു മനസ്സിലേ പുനരാഗമനത്തിൽ തിരുവനന്തപുരം-
"നൂനം നിദാഘസമയഗ്ലപിതാന്തരാങ്ഗോ- ദ്യാനത്തിലൻപൊടു വസന്തമണഞ്ഞപോലേ; പീനം ഘനാന്ധതമസാവൃതവാരിശാരി- സ്ഥാനത്തുയർന്നു ശരദിന്ദുവുദിച്ച പോലേ;
കേണാർത്തയാകിയ സതിക്കു വിയുക്തനാംസ്വ- പ്രാണധിനാതനരികിൽ ബത! വന്നപോലേ; ക്ഷീണാർത്ഥയാമൊരു കുടുംബിനിയാൾക്കകാണ്ഡേ ചേണാർന്ന നല്ലനിധി കൈക്കലണഞ്ഞപോലേ;
തൂണുച്ചമാം തലയിലേറ്റി വൃഥാ ചുമന്നു കാണും വിളക്കിലൊളിനാലമണഞ്ഞ പോലേ; കേണുറ്റുകാത്തൊരതിസുന്ദരസുപ്തമെയ്യിൽ- പ്പൂണും പുലർന്ന നവജാഗരശക്തിപോലേ; (4)
454

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.