താൾ:Bhasha champukkal 1942.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം രാമായണചമ്പുവും ഭാരതചമ്പുവും മാത്രമേയുള്ള. തിരുവിതാംകൂർ വാണരുളുന്ന ഷ്രീ ചിത്തിരതിരുനാൾ‌ മഹാജാവു തിരുമനസ്സിലേ പട്ടാഭിഷേകം വരെയുള്ള ജീവിത ചരിത്രമാണു കഥാവസ്തു. കവിത പ്രായേണ നന്നായിട്ടുണ്ടു്. ശ്രീ ചിത്രാഭിഷേകത്തിൽ മൂന്നു ഭാഗങ്ങളുണ്ട്. ഒന്നാമത്തേ ഭാഗത്തിൽ മഹാരാജാവു

തിരുമനസ്സിലേ തിരുവവതാരം വരെയും രണ്ടാമത്തേതിൽ മൈസൂരിൽ നന്നു് അവിടുത്തേ തിരിയെ എഴുന്നള്ളത്തുവരെയും മൂന്നമത്തേതിൽ പട്ടാഭിഷേകം വരെയുള്ള ചരിത്രംപ്രതിപാദിതമായിരിക്കുന്നു. പവയ കരുവിലാണു് ചമ്പു ആപാദചൂഡം വാർത്തെടുത്തിരിക്കുന്നതു്. മങ്ഗലാചരമത്തിനു ശേഷം  ഓരോഭാഗത്തിലും തോഴനോടുള്ള സംഭാഷണമുണ്ടു്. 

"എൻതോഴാ, മാനസേ മേ സഹൃദയതിലകം പശ്യതസ്ത്വാം സഭായാ- മെന്തോതാം? കൈവളർന്നൂ പരമെരുപരമാ- നന്ദസന്ദോഹസാരം; തൻതോരളിൽ ഭാരമേല്പാനൊരു മരുമകനെ- ക്കണ്ടു ചിത്രർക്ഷഭാസ്സിൽ- സ്സന്തോഷം മൂലകക്ഷ്മാപതിയുടെ തിരുവു- ള്ള ത്തിലുണ്ടായ പോലേ." എന്ന പദ്യം ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തിലുള്ളതാണു്. ഇടയ്ക്കിടയ്ക്കു ചില സംസ്കൃതശ്ലോകങ്ങള്ളും ഇല്ലെന്നില്ല. മാതിരി കാണിക്കുവാൻ ചില പദ്യങ്ങൾ മാത്രം ഉദ്ധരിക്കാം.

453










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/464&oldid=156333" എന്ന താളിൽനിന്ന് ശേഖരിച്ചത്