താൾ:Bhasha champukkal 1942.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ 3. വടുരൂപിയായ ശ്രീപരമേശ്വരൻ പാർവതിയോട് - "അയ്യയ്യോ കഷ്ടമെന്തിങ്ങനെ വിദുഷി, ഭൃശം ബാലിശത്വം കലർന്നി- ത്തീയാളും കണ്ണനിൽച്ചെന്നയി, തവ ഹൃദയം ചേർന്നതിന്നേണനേത്രേ? പൊയ്യല്ലേ കാകനോടോ മദകളകളഹം- സിക്കു സംയോഗമയ്യോ! ചെയ്യൊല്ലേ നീ; മുരിക്കിൽപ്പരിമളമിളകും മുല്ലയെച്ചേർത്തിടൊല്ലേ." (5) 7. സഖിയുടെ മറുപടി - "ആനത്തോലാണുടുക്കുന്നതു പരമതുകൊ- ണ്ടെന്തു ചന്ദ്രാവതംസ- ന്നൂനം കൂടാതെ പീതാംബരനുമനഘനി- ദ്ദേവനെസ്സേവചെയ്യും; കൂനൻ കാളപ്പുറത്തിപ്പശുപതിയെഴുന- ള്ളും വിധൗ കണ്ടുപോയാൽ മാനിച്ചീടുന്നു ജംഭാരിയുമിഭവരനിൽ നിന്നിറങ്ങീട്ടു വേഗം." (6) ഗദ്യം : തപസ്സ് - "അനന്തരമവൾ കുലാചലകുലോദ്വഹനായ ഹിമവാന്റെ അനുമതിയെ ലഭിച്ചിട്ടണിമതിശേഖരവിരഹമണുമാത്രനേരവുമസഹമാനയായി തൽക്ഷണംതന്നെ (തനയാ) വിയോഗശോകവ്യാകുലീഭൂതനായ താതനേയും

438


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/449&oldid=156316" എന്ന താളിൽനിന്ന് ശേഖരിച്ചത്