താൾ:Bhasha champukkal 1942.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പത്താമധ്യായം നിന്ദിച്ചാൾ കാന്തമാകും നിജതനുസുഷമാ- പൂരവും നീരജാക്ഷീ; സൗന്ദര്യത്തിന്റെ സാരം പ്രിയതമനുളവാം പ്രേമമത്രേ വധൂനാം." (1)

2.പാർവതിയുടെ തപസ്സ് -


"നീലക്കാർകാന്തികോലും പുരികുഴൽനിരതൻ മേന്മ നന്മൈലുകൾക്കും നീളെത്തൂകും മധൂളീമധുരകളവപോ- ഊങ്ഗി പെൺകുയ്ലുകൾക്കും ലീലാചാതുര്യമോരോന്നഭിനവലതകൾ- ക്കും കടംനല്കി മെല്ലേ നീലക്കണ്ണാൾ തപസ്സിന്നുചിതതതടവീ- ടുന്ന വേഷം ധരിച്ചാൾ." (2) "ചിത്രം ചിത്തേ മദനപരിപന്ഥിക്കു മുത്തേറെ നല്താ- നത്തന്വംഗീ മുലയിലണിയും മുത്തുമാലാം വെടിഞ്ഞാൾ; ബദ്ധാമോദം പുനരപി തദാ രാഗഭാരം വളർപ്പാൻ മിഗ്ദ്ധാപാങ്ഗീ ഗിരിമകൾ കളഞ്ഞീടിനാളങ്ഗരാഗം." (3) "കളഞ്ഞൂ മാത്സര്യം മഗതതികൾ മുന്നേതിലധികം; വളഞ്ഞൂ ശാഖാഗ്രം പൃഥുലഫലപൂമഞ്ജരികളാൽ; വിളഞ്ഞൂ നീവാരാദികളുമതിയാ, യന്നുടനുടൻ തെളിഞ്ഞൂ പുണ്യശ്രീ ഗിരിമകൾ തപിക്കുന്ന വിപി- [നേ." (4)

437


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/448&oldid=156315" എന്ന താളിൽനിന്ന് ശേഖരിച്ചത്