താൾ:Bhasha champukkal 1942.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                  എട്ടാമധ്യായം

"ആരെന്നു കേൾക്കരുതു ഞാൻ സരസൻ വരുമ്പോ-
ളാരെന്നെ മുന്നമറിയാത്തവർ പാരിലെങ്ങും?
മാരൻ മരിച്ചളവു മാനിനിമാർക്കു പൂണ്മാൻ
മാരന്നു സാമ്യമിഹ കല്പിതവാൻ വിധാതാ." (3)

"ഗന്ധർവൻ പണ്ടു വാനോർനഗരിയിലനിശം
പാടുവോനിന്ദ്രഗേഹേ ;
ഗാന്ധർവത്തിന്നു മുൻപുണ്ടഴകിനുമധികം
പിന്നെ മറ്റുള്ളതൊപ്പം ;
സന്ധ്യാവേലയ്ക്കു ചൊല്ലാഞ്ഞൊരുപൊഴുതു വലാ-
രാതികോപേന ശാപാ-
ലന്ധത്വംപൂണ്ടു ഭൂമൗ പരിചിനൊടു പിറ-
ന്നീതിനേൻ മാനുഷോ ഞാൻ." (4)

ഇവയിൽ രണ്ടാമത്തേ ശ്ലോകംകൊണ്ടു ചമ്പു അവസാനിക്കുന്നു. ആകെ ഒൻപതു ശ്ലോകങ്ങളും ഒരു ഗദ്യവുമേയുള്ളൂ ; കവിത പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ രചിച്ചതും മോശവുമാകുന്നു. 'ഗന്ധർവൻ പണ്ടു' എന്ന ശ്ലോകത്തെ ആധാരമാക്കിയാണ് തുഞ്ചത്തെഴുത്തച്ഛന്റെ ഗന്ധർവാശസംഭൂതിയിൽ ചില ഗതാനുഗതികന്മാർ വിശ്വസിക്കുന്നത് ; അതിന്റെ നിർമ്മൂലതയെപ്പറ്റി ഞാൻ 1112 മേടമാസത്തിലേ പരിഷത്ത്രൈമാസികത്തിൽ ഉപന്യസിച്ചിട്ടുണ്ട്.

ചില ഗദ്യങ്ങൾ. ഇവ ചമ്പുക്കളല്ലെങ്കിലും ഈ പ്രകൃതത്തിൽ പ്രദർശനീയങ്ങളാണു.

                    377

48










Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/388&oldid=156257" എന്ന താളിൽനിന്ന് ശേഖരിച്ചത്