താൾ:Bhasha champukkal 1942.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ദീനോഹം ധരണിതലേ പിറവിപൂ-
ണ്ടീവണ്ണമായിട്ടുമി-
ത്തേനോലുംമൊഴിമാർക്കു മാരമരണാ-
തങ്കം കുറച്ചീടിനേൻ. (1)

ആരെന്നതുമുള്ളവണ്ണമയിതേ
കേൾക്കേണമെന്നാകിലോ
തീരെച്ചൊല്ലുവനൊക്കെയും നനു മുധാ
മൂടുന്നതെന്തിനു ഞാൻ?
ദൂരത്തൂ മമ മന്ദിരം യമപുര-
ത്തൂന്നും ; മഹാരായർ ഞാൻ ;
പൂരത്തിന്നവിടുന്നു പോന്നു കുറിയോ-
ലയ്ക്കിങ്ങു മിഥ്യാപുരേ." (2)

അനന്തരം മിഥ്യാപുരത്തേ പൂരമഹോത്സവത്തെ വർണ്ണിക്കുന്നു.

"ചങ്കരമാരാർ ചങ്കുവിളിപ്പൂ ചങ്ങരനാവൂ ചേങ്ങലകെട്ടാൻ ; കണ്ടൻ വേണ്ടതു ചെണ്ടയെടുപ്പാൻ നമ്പൻ മുമ്പേ കൊമ്പിനു മുൻപൻ ; രാമീ താനിഹ തിമില തകർപ്പൂ മൂത്തവർ വേണമിലത്താളത്തിനു ; മത്തളമൊത്താൻ ചാത്തരുതന്നേ കാളമെടുപ്പാൻ കേളൻ കൊള്ളാം."

ഈ ഭാഗം ആ വർണ്ണനത്തിൽ പെട്ടതാണ്. പിന്നെയും രണ്ടുശ്ലോകങ്ങൾകൂടി ചുവടെ ചേർക്കാം.

376










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/387&oldid=156256" എന്ന താളിൽനിന്ന് ശേഖരിച്ചത്