താൾ:Bhasha champukkal 1942.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

ഗാഢാശ്ലേഷം മുതിർന്നീലൊരുപൊഴുതൊരുവൻ
         മാനിനീസന്നിധൌ ; തീ-
യാടിക്കൂത്തെന്നപോലേ ചമയമൊരുവനും
         കണ്ടുതില്ലങ്ഗനാനാം.
                                  (20)
ചുററംവേണ്ടീല കററക്കുഴലികളൊടൊരു-
         ത്തന്നു ; നേടിത്തുടങ്ങീ
ചിററപ്പന്മാർ വിശേഷിച്ചൊരു പണമുതകീ-
         ലെണ്ണകൊൾവാൻവധൂനാം ;
വിററൂ കാല്പാടകം കൈവള തള കടകം
         മെല്ലെമെല്ലെന്നു കണ്ഠേ
മുററും മിന്നുണ്ടു ശേഷിച്ചൊരുപരമധനം
         വാരസീമന്തനീനാം. (21)
താലിപ്പെട്ടികളൊക്കെ നൽക്കളഗിരാ-
         മയ്യോ കുളിക്കും വിധൌ
താളിത്തട്ടുകളായ് ച്ചമഞ്ഞിതു ;ചമ-
         ഞ്ഞീലാരുമോരോതരം ;
ചേലപ്പെട്ടകമന്നുമൻപൊടുതകീ
         നീൾകണ്ണിമാർക്കെത്രയും
വേലപ്പെട്ടു കൊഴിച്ച കൂഴമിടുവാൻ ;
         കട്ടിൽക്കു കിട്ടീ പണം. (22)
ചുണ്ടുംനന്നായ് ച്ചുവപ്പിച്ചവർ ചുവരരികേ
         ചെന്നുനിന്നാലുമേതും

334


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/345&oldid=156225" എന്ന താളിൽനിന്ന് ശേഖരിച്ചത്