താൾ:Bhasha champukkal 1942.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം നിലവിളിയോ കേളുലകു നശിച്ചൂ ; കാലം കലിയുഗമെന്നു വയോധികർ മുറയിട്ടൊക്കെഗ്ഘോഷംകൊണ്ടൂ ; പശുമൃഗപക്ഷികളൊക്കെവെരിണ്ടൂ മുനിജനമാരും വല്ലീലേതും, മുറവിളിയായീ ഭുവനത്രിതയം."

  കാമദേവന്റെ നിർയ്യാണാനന്തരം ലോകത്തിനു വന്ന പ്രണയശൂന്യമായ അവസ്ഥ കവി പല അന്യാദൃശങ്ങളായ കല്പനകളും പ്രയോഗിച്ചു വർണ്ണിക്കുന്നതാണു് ഈ ചമ്പുവിൽ സർവോപരി വിശ്വവിസ്മാപകമായി വിദ്യോതിക്കുന്നതു്. ആ സന്ദർഭത്തിൽനിന്നു ചില പദ്യങ്ങൾ പകർത്താതെ പുരോഗമനം ചെയ്യുവാൻ ഒരു സഹൃദയനും സാധിക്കുന്നതല്ല.

  "താലിപ്പെണ്ണുങ്ങളെല്ലാം മെഴുമെഴ മഴല-
      ക്കണ്ണുമായമ്പരന്ന-
പ്പീലിപ്പൂഞ്ചായൽ തൂക്കിപ്പെരുവഴിനടുവേ
      തങ്ങളേ പോയ് ത്തുടങ്ങീ ;
ചീലിപ്പീലിലൊട്ടുമേ തൂമുറുവൽ നെറിവരൂ-
      ത്തീടുവാനാടകൊൾവീ-
ലോലക്കം ചേർന്നൊരൂഷത്വവുമൊരുപൊഴുതു-
      ണ്ടായതില്ലങ്ഗഭാജാം." (19)
"മൂഢാനാം പാഠകാനാമുടുപുടവ നശി-
      ച്ചൂ ; വശിപ്പീല വാചാ
കോടക്കാർവേണിമാർ മാന്മഥകരണവിധൌ
      മാനസം മാനഭാജാം ;

333










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/344&oldid=156224" എന്ന താളിൽനിന്ന് ശേഖരിച്ചത്