താൾ:Bhasha champukkal 1942.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


5.രജകൻ ശ്രീകൃഷ്ണനോട്- _______________

"അദ്രിസാനുഷു പരിഭ്രമിച്ചു ചില കാലിമേച്ചു പില -
                                                 [രുന്ന നീ-
യിത്തരം പുടവ ചെറ്റുടുപ്പതിനു യോഗ്യനോ കിമപി
                                                     [ഭ്രതലേ ?
മുഗ്ദ്ധനായ് വലിയ ഭോജരാജനഗരത്തിൽവന്നു വഴി-
                                                     [കേട്ടുകേ-
ട്ടുൾത്തിമിർപ്പൊടു തുടങ്ങുകിൽത്തലതെറിച്ചുപോം ദൃഢ-
                                             [മടങ്ങെടോ." (5)
 

6.ധനുർഭഞ്ജനം- __________

"വ്യാജാപേതം തദാനീം മധുരിപുദലിതേ-
ഷ്വാസഘോഷം നിനച്ചാ-
ലീശാ ശൌരേ, ജയശ്രീനവനവവരണാ-
രംഭപുണ്യാഹവായ്പോ ?
പോർചേരും വൈരിഭ്രപാലകവിറയൽ വിറ-
യ്ക്കുന്ന നിർഘാതമോ കേൾ ?
ഭോജേന്ദ്രസ്വർഗ്ഗയാത്രയ്ക്കുരപെരിയ പുറ-
പ്പാടുകൊട്ടോ ? ന ജാനേ."
 

7.കംസസൽഗതി- ___________

"സോയം ധന്യാഗ്രയായീ കമലനയനരൂ-
    പാമൃതം ലോചനാഭ്യാം
പായം തദാനീം നിരുപമപരമാ-
   നന്ദശുദ്ധാന്തരാത്മാ
 

271


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/282&oldid=156156" എന്ന താളിൽനിന്ന് ശേഖരിച്ചത്