താൾ:Bhasha champukkal 1942.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

സമ്മാനിക്കിലുമേഷ നീ തലമുറി-
ച്ചാഹന്ത! വച്ചീടിലും
ചെമ്മേ നല്ലതൊഴിഞ്ഞു വല്ലഭതയാ
ചൊല്ലുന്നതില്ലെന്നുമേ." (2)
3.അക്രൂരൻശ്രീകൃഷ്ണനോടു്- _______________
"ഭക്തന്മാരാം ബകോടാവലി കൊതിപെരുകും
നീലജീമൂതമേ, മാം
ക്ഷുദ്രം ദാസം ദയാസാഗര, പലവഴി മാ-
നിച്ചതോർക്കും ദശായാം
സത്യം ക്രീഡാന്തരം തേ ; കരുതുകിലിതിനൊ-
ട്ടഞ്ജലിസ്തോമമെന്നി
പ്രക്ത്യുക്തിം നൈവ ജാനേ ; തദപി ച കഥയേ
ഞാനറിഞ്ഞേടമെല്ലാം." (3)
4.സൂർയ്യോദയം- __________
"കല്യാണാവാസ, ദാമോദര, മുരഹര, യെ-
ന്നുച്ചകൈരുച്ചരിക്കും
ചെല്ലേറും ഗോപനല്ലാർമകരികൾ ഭഗവ-
ദ്യാത്രകൊണ്ടാത്തശോകം
എല്ലാരുംകൂടി വല്ലാഞ്ഞുടനഗതികൾ വാ-
വിട്ടു കേണങ്ങിരിക്കേ
മെല്ലേ മാർത്താണ്ഡബിംബോദയമുദയഗിരൌ
ചെറ്റു കാണായ് ത്തുടങ്ങി." (4)
270
 
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/281&oldid=156155" എന്ന താളിൽനിന്ന് ശേഖരിച്ചത്