താൾ:Bhasha champukkal 1942.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാലിലേറ്റം കടന്നൊരു നീളം കലർന്നന്തരാ വാരിബിന്ദുക്കളിറ്റിറ്റുവീഴും മലർക്കൂന്തൽ മെല്ലെപ്പുറംകൈത്തലേചേർത്തുകൊണ്ടും ,പയഃശ്രേണികാസാന്ദ്രമെപ്പേരുമൊന്നിച്ചു ഫാലാന്തരേ പറ്റി മിന്നുന്ന നീലാളകചാർത്തുകൊണ്ടും ,വിലാസേന മൂന്നൊന്നു ശേഷിച്ചുകാണപ്പെടും മുഗ്ദ്ധകസ്തൂരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റുകോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമയ്യാ കലങ്ങിച്ചുവക്കും കടക്കൺകലാഭങ്ഗിയും ,പാടുപാടേ വിറയ്ക്കുന്ന ബിംബധരേ ഭാവമന്യാദൃശംപൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും ചേർന്നു ബാലാതാപശ്രീ നിഴൽക്കൊണ്ട പൊന്നിൻപയോജംകണക്കേ കൊടുംകോപരാഗോദയപൌഢിമെത്തുന്നു വക്ത്രാരവൃന്ദശ്രിയ ലോഭനീയാ തുലോം ,പ്രൌഢരോമാഞ്ചവാർകഞ്ചുകം ചേർന്ന വക്ഷോജകുംഭദ്വയത്തിൽ നടുപ്പാട്ടിലൊട്ടൊട്ടു മെത്തും പയോബിന്ധസന്ദോഫസാന്ദ്രോജ്ജ്വല, സംഭ്രമശ്രാന്തി കൈക്കൊണ്ടുപണ്ടേതിലേറ്റം കുലഞ്ഞൊട്ടുലഞ്ഞോരു തൂമധ്യവല്ലീമതല്ലീസമുല്ലാസിനി, വാരിപൂരാർദ്രമാം ചാരു പൂഞ്ചേല നന്നായ് നിതംബസ്ഥലേ ചേർന്നു പറ്റീടിലും ചെറ്റു താനേ കിഴിഞ്ഞീടുമന്നീബിബന്ധം മഹാരത്നകാഞ്ചീധൃതം മധ്യമധ്യേ വലംകൈത്തലംകണ്ടു താങ്ങി ത്വരാചംക്രമപ്രക്രമാ,പാടലാഭ്യാം പദാഭ്യാം നിജപ്രാണനാഥീന്തികേ ചെന്നു കോപാഭിമാനങ്കരവ്യഗ്രഭാവം കലർന്നുഗ്രശാപപ്രദാനായ ദേവീ തുനിഞ്ഞീടിനാൾ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/257&oldid=156141" എന്ന താളിൽനിന്ന് ശേഖരിച്ചത്